ധനകാര്യം

നികുതി ഇളവിന് വീണ്ടും നിക്ഷേപത്തിന് അവസരം; കേന്ദ്രസര്‍ക്കാര്‍ സമയപരിധി നീട്ടി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ നികുതിദായകര്‍ക്ക് വീണ്ടും ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. നികുതി ഇളവിന് നടത്തുന്ന നിക്ഷേപങ്ങളുടെ സമയപരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി.

2019-2020 സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാനമാക്കിയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ നികുതി ഇളവ് ലഭിക്കാന്‍ നടത്തുന്ന നിക്ഷേപങ്ങളുടെ സമയപരിധി ജൂലൈ 31 വരെയാണ് നീട്ടിയത്. ഈ സമയപരിധിക്കകം നികുതി ഇളവ് ലഭിക്കാന്‍ നടത്തുന്ന നിക്ഷേപങ്ങള്‍ പരിഗണിക്കും. 2019-2020 വര്‍ഷത്തെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ജൂലൈ വരെ നടത്തുന്ന നിക്ഷേപങ്ങള്‍ പരിഗണിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.

കഴിഞ്ഞ ദിവസം 2018- 19 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടിയിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആദായനികുതി റിട്ടേണ്‍ ഫയല്‍  ചെയ്യാനുള്ള അവസാന തിയ്യതി ജൂണ്‍ 30 ആക്കിയിരുന്നു. അതാണ് വീണ്ടും നീട്ടിയത്. ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കാനും കൂടുതല്‍ സമയം അനുവദിച്ചു. മാര്‍ച്ച് 31 വരെയാണ് നീട്ടിയത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത