ധനകാര്യം

പ്രധാനപ്പെട്ട നമ്പറുകള്‍ തെളിഞ്ഞുവരും, ഹൈലൈറ്റ്‌സ് ടാബുമായി ഗൂഗിള്‍ കോണ്‍ടാക്ട്‌സ്; വിശദാംശങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സൗകര്യാര്‍ത്ഥം കോണ്‍ടാക്ട്‌സ് ആപ്പില്‍ പരിഷ്‌കരണം വരുത്തി പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍. കോണ്‍ടാക്ട് മാനേജ്‌മെന്റ് സര്‍വീസായ ഗൂഗിള്‍ കോണ്‍ടാക്ടില്‍ ഹൈലൈറ്റ് ടാബ് അവതരിപ്പിച്ചാണ് പരിഷ്‌കരണം. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളില്‍ മാത്രമാണ് ഈ സേവനം ലഭിക്കുക.

കോണ്‍ടാക്ട്‌സിനും ഫിക്‌സ് ആന്റ് മാനേജിനും ഇടയിലാണ് ഹൈലൈറ്റ്‌സ് ടാബ്. സെര്‍ച്ച് ഫീല്‍ഡിന് താഴെ ഒരു വരിയില്‍ നാല് ഐക്കണുകള്‍ ഉള്‍പ്പെടുത്തി ഗ്രിഡ് രൂപത്തിലാണ് ഫെവറിറ്റ്‌സ് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് ഉപയോക്താവിന് പ്രധാനപ്പെട്ട നാലു കോണ്‍ടാക്ട്‌സുകള്‍ ലഭിക്കും. പുതിയ കോണ്‍ടാക്ടുകള്‍ ചേര്‍ക്കുന്നതിനുള്ള സംവിധാനവും ഇതിലുണ്ട്. 

ഫെവറിറ്റ്‌സിന് താഴെ  'Recents' സെക്ഷന്‍ ഉണ്ട്. രണ്ട് ടാബുള്ള ഈ പട്ടിക ആരംഭിക്കുന്നത് 'View recently' എന്ന ഫീച്ചറുമായാണ്്. 'Added recently' ആണ് മറ്റൊരു പ്രധാനപ്പെട്ട ഒന്ന്. 

പുതിയ അപ്‌ഡേറ്റിലൂടെ കോണ്‍ടാക്ട്‌സ് മൂന്ന് ടാബുള്ള ആപ്ലിക്കേഷനായി മാറിയിരിക്കുകയാണ്. ഗൂഗിള്‍ കോണ്‍ടാക്ട്‌സില്‍ സ്‌ക്രോള്‍ ചെയ്യുന്നതിന് പകരം സെര്‍ച്ച് ചെയ്യുമ്പോള്‍ ഫോണ്‍ നമ്പറുകളുടെ പട്ടികയ്ക്ക് പകരം ഗ്രിഡ് തെൡഞ്ഞുവരുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്