ധനകാര്യം

'ഹാന്‍ഡ്‌സ് ഫ്രീ' വീഡിയോ ഷൂട്ട്; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. വിരല്‍ തൊടാതെ തന്നെ വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്ന ഹാന്‍ഡ്‌സ് ഫ്രീ ഫീച്ചര്‍ ഇക്കൂട്ടത്തില്‍ പുതിയതാണ്.

ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. ഇതിന്റെ പ്രകടനം വിലയിരുത്തിയ ശേഷം ഉടന്‍ തന്നെ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നവിധം സേവനം വിപുലീകരിക്കാന്‍ വാട്‌സ്ആപ്പ് പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.

2.23.3.74 വേര്‍ഷനിലേക്ക് വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നവര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും. ഫോണില്‍ വിരല്‍ തൊടാതെ തന്നെ വീഡിയോ ഷൂട്ട് ചെയ്യാന്‍ കഴിയുന്നതാണ് ഫീച്ചര്‍. നിലവില്‍ വീഡിയോ ഷൂട്ട് ചെയ്യണമെങ്കില്‍ വീഡിയോ ഓപ്ഷനില്‍ ഹോള്‍ഡ് ചെയ്ത് പിടിക്കണം. എന്നാല്‍ പുതിയ ഫീച്ചര്‍ അനുസരിച്ച് ഇതിന്റെ ആവശ്യമില്ല. വീഡിയോ മോഡില്‍ പ്രസ് ചെയ്യുന്ന വേളയില്‍ തന്നെ ചിത്രീകരണം ആരംഭിക്കും. ഫ്രണ്ട് ക്യാമറയില്‍ നിന്ന് ബാക്ക് ക്യാമറയിലേക്കും തിരിച്ചും മാറുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

കോലഞ്ചേരിയിൽ 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ജിഷ വധക്കേസ്; തൂക്കുകയർ ഒഴിവാക്കണമെന്ന പ്രതി അമിറുൽ ഇസ്ലാമിന്റെ അപ്പീലിൽ ഇന്ന് വിധി

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്