ധനകാര്യം

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും ഇനി പോര്‍ട്ട് ചെയ്യാം; ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യം, വിശദാംശങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നത് പോലെ ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് കാര്‍ഡുകളുടെ നെറ്റ് വര്‍ക്കും ഇനി പോര്‍ട്ട് ചെയ്യാം. ഒക്ടോബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് റിസര്‍വ് ബാങ്ക് സര്‍ക്കുലറില്‍ പറയുന്നു. ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള സേവനദാതാക്കളെ തെരഞ്ഞെടുക്കാന്‍ കഴിയുംവിധമാണ് സംവിധാനം ഒരുക്കുന്നത്. 

മുഖ്യമായി ഡെബിറ്റ്, ക്രെഡിറ്റ്, പ്രീ പെയ്ഡ് കാര്‍ഡുകളുടെ സേവനദാതാക്കള്‍ വിസ, മാസ്റ്റര്‍കാര്‍ഡ്, റുപേ തുടങ്ങിയവയാണ്. ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള കാര്‍ഡ് നെറ്റ് വര്‍ക്കിലേക്ക് സ്വിച്ച് ചെയ്യാന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കുന്നതെന്ന് റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലറില്‍ പറയുന്നു. 

ഉപയോക്താവിന്റെ കാര്‍ഡ് അക്കൗണ്ട്, ബാലന്‍സ് എന്നിവയെ ബാധിക്കാത്തവിധമാണ് ക്രമീകരണം. നിലവില്‍ ഇഷ്ടമുള്ള കാര്‍ഡ് നെറ്റ് വര്‍ക്ക് തെരഞ്ഞെടുക്കാന്‍ ഉപഭോക്താവിന് സാധിക്കില്ല. അതായത് കാര്‍ഡിനായി അപേക്ഷിക്കുമ്പോള്‍ ഇഷ്ടമുള്ള കാര്‍ഡ് നെറ്റ് വര്‍ക്ക് ചോദിക്കാന്‍ കഴിയില്ലെന്ന് സാരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജെസ്ന തിരോധാനക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ചൂടില്‍ നിന്ന് ആശ്വാസം, വേനല്‍മഴ ശക്തമാകുന്നു; ഞായറാഴ്ച അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നാലുവര്‍ഷ ബിരുദം ഈ വര്‍ഷം മുതല്‍; മിടുക്കര്‍ക്ക് രണ്ടരവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാം; എല്ലാ സര്‍വകലാശാലകളിലും ഏകീകൃത അക്കാദമിക് കലണ്ടര്‍

'അമ്പോ തലൈവര്‍!'; ആര്‍ഡിഎക്‌സ് സംവിധായകനൊപ്പം രജനീകാന്ത്: ചിത്രങ്ങള്‍ വൈറല്‍

ഇനി മണിക്കൂറുകള്‍ മാത്രം, യുജിസി നെറ്റ് രജിസ്‌ട്രേഷന്‍ സമയം ഇന്ന് രാത്രി 11.50 വരെ, അറിയേണ്ടതെല്ലാം