ധനകാര്യം

കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി ആക്‌സഞ്ചറും, 19,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും, ഇന്ത്യയെ കാര്യമായി ബാധിക്കും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  പ്രമുഖ ഐടി കമ്പനിയായ ആക്‌സഞ്ചറും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നു.  ഏകദേശം 19,000 പേരെ പിരിച്ചുവിടുമെന്ന് കമ്പനി അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നടപടി.

ലോകമൊട്ടാകെ 7.38 ലക്ഷം ജീവനക്കാരാണ് ആക്‌സഞ്ചറിന് ഉള്ളത്. ഇതില്‍ 40 ശതമാനവും ഇന്ത്യയിലാണ്. ഇന്ത്യയില്‍ വലിയ തോതില്‍ സാന്നിധ്യമുള്ള കമ്പനി എന്ന നിലയില്‍, കൂട്ടപ്പിരിച്ചുവിടല്‍ ഇന്ത്യക്കാരെ കാര്യമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അടുത്ത 18 മാസം കൊണ്ട് ഇവരെ പിരിച്ചുവിടാനാണ് കമ്പനി പദ്ധതിയിടുന്നത്. മൊത്തം തൊഴില്‍ ശക്തിയുടെ 2.5 ശതമാനം ആളുകളെയാണ് ഒഴിവാക്കുന്നത്. അടുത്തിടെ ആയിരക്കണക്കിന് പേരെയാണ് കമ്പനി നിയമിച്ചത്. 

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വാര്‍ഷിക വരുമാന അനുമാനം കമ്പനി വെട്ടിച്ചുരുക്കി. വാര്‍ഷിക വരുമാന വളര്‍ച്ച 8 ശതമാനം മുതല്‍ 10 ശതമാനം വരെയാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. മുന്‍പ് ഇത്  8 മുതല്‍ 11 ശതമാനം വരെയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ച് കൊന്നു

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സായ് സുദര്‍ശന്‍

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ