കണക്കിലെ പൊരുത്തക്കേടുകള്‍ സംബന്ധിച്ച് നികുതിദായകരെ അറിയിക്കാന്‍ ഇ-ക്യാമ്പെയിന്‍
കണക്കിലെ പൊരുത്തക്കേടുകള്‍ സംബന്ധിച്ച് നികുതിദായകരെ അറിയിക്കാന്‍ ഇ-ക്യാമ്പെയിന്‍  പ്രതീകാത്മക ചിത്രം
ധനകാര്യം

അടച്ച നികുതിയില്‍ പൊരുത്തക്കേടുകള്‍; ഇ-മെയില്‍, എസ്എംഎസ് അറിയിപ്പുമായി ആദായനികുതി വകുപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ അടച്ച നികുതിയുമായി ബന്ധപ്പെട്ട് പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ട നികുതിദായകര്‍ക്ക് ഇ-മെയില്‍, എസ്എംഎസ് എന്നിവ വഴി വിവരം നല്‍കാന്‍ തുടങ്ങിയതായി ആദായനികുതി വകുപ്പ്. നികുതിദായകര്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി താരതമ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടവര്‍ക്കാണ് അറിയിപ്പ് നല്‍കാന്‍ തുടങ്ങിയതെന്ന് ആദായനികുതി വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.

കണക്കിലെ പൊരുത്തക്കേടുകള്‍ സംബന്ധിച്ച് നികുതിദായകരെ അറിയിക്കാന്‍ ഇ-ക്യാമ്പെയിന്‍ ആരംഭിച്ച് കഴിഞ്ഞു. വലിയ തോതില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടവയ്ക്ക് വിവരം കൈമാറുകയാണ്് ലക്ഷ്യം. ഇ-മെയില്‍ വഴിയും എസ്എംഎസ് വഴിയുമാണ് വിവരം അറിയിക്കുക. മുന്‍കൂര്‍ നികുതി ബാധ്യത കൃത്യമായി കണക്കാക്കണമെന്നും മാര്‍ച്ച് 15നോ അതിനുമുമ്പോ മുന്‍കൂര്‍ നികുതി അടയ്ക്കണമെന്നും ആദായനികുതി വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ചില വ്യക്തികളും സ്ഥാപനങ്ങളും നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ആദായനികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ അടച്ച നികുതികളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍, അടച്ച നികുതിയും നടത്തിയ സാമ്പത്തിക ഇടപാടുകളും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉള്ള ചില വ്യക്തികളെയും സ്ഥാപനങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. നികുതിദായകരുടെ നിര്‍ദ്ദിഷ്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ആദായ നികുതി വകുപ്പിന് വിവിധ സ്രോതസ്സുകളില്‍ നിന്നാണ് ലഭിച്ചത്. സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും നികുതി പാലിക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് നികുതിദായകരെ കാര്യങ്ങള്‍ അറിയിച്ച് ഇ-ക്യാമ്പെയിന്‍ നടത്തുന്നതെന്നും ആദായനികുതി വകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ച് കൊന്നു

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സായ് സുദര്‍ശന്‍

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ