പണപ്പെരുപ്പനിരക്ക് ഫെബ്രുവരിയില്‍ 0.20 ശതമാനമായി താഴ്ന്നു
പണപ്പെരുപ്പനിരക്ക് ഫെബ്രുവരിയില്‍ 0.20 ശതമാനമായി താഴ്ന്നു പ്രതീകാത്മക ചിത്രം
ധനകാര്യം

പലിശനിരക്ക് കുറയ്ക്കുമോ?, പണപ്പെരുപ്പനിരക്ക് നാലുമാസത്തെ താഴ്ന്ന നിലയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഫെബ്രുവരിയില്‍ 0.20 ശതമാനമായി താഴ്ന്നു. കഴിഞ്ഞ വര്‍ഷം സമാനകാലയളവില്‍ പണപ്പെരുപ്പനിരക്ക് 3.85 ശതമാനമായിരുന്നു. ഫെബ്രുവരിയിലെ പണപ്പെരുപ്പനിരക്ക് നാലുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് വാണിജ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒക്ടോബറിലായിരുന്നു ഇതിന് മുന്‍പത്തെ താഴ്ന്ന നിരക്ക്. അന്ന് 0.26 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്.

അതേസമയം ഭക്ഷ്യവിലക്കയറ്റം ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരിയില്‍ 3.79 ശതമാനമായിരുന്നു ഭക്ഷ്യവിലക്കയറ്റം. ഫെബ്രുവരിയില്‍ 4.09 ശതമാനമായി ഉയര്‍ന്നു. ഗോതമ്പിന്റെ വില ഉയര്‍ന്നതാണ് ഭക്ഷ്യവിലക്കയറ്റത്തില്‍ പ്രതിഫലിച്ചത്. പയറുവര്‍ഗങ്ങളുടെ വിലയും ഉയര്‍ന്നിട്ടുണ്ട്.

ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള ഫെബ്രുവരിയിലെ പണപ്പെരുപ്പനിരക്ക് അഞ്ചിന് മുകളിലാണ്. 5.09 ശതമാനമാണ് പണപ്പെരുപ്പനിരക്ക്. പലിശനിരക്ക് നിര്‍ണയിക്കുന്നതിന് റിസര്‍വ് ബാങ്ക് മുഖ്യമായി പരിഗണിക്കുന്നത് ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്കാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

ഒറ്റയടിക്ക് മൂന്ന് കൂറ്റന്‍ പാമ്പുകളെ വിഴുങ്ങി രാജവെമ്പാല; പിന്നീട്- വൈറല്‍ വീഡിയോ

ഇനി മോഷണം നടക്കില്ല!, ഇതാ ആന്‍ഡ്രോയിഡിന്റെ പുതിയ അഞ്ചുഫീച്ചറുകള്‍

ലോക്സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; രാഹുലിന്റെ റായ്ബറേലിയും വിധിയെഴുതും

സ്വർണം കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ; 'രാമായണ'യിൽ യഷിന്റെ ലുക്ക് ഇങ്ങനെ