അപ്രതീക്ഷിതമായി പാമ്പ് നമ്മുടെ ശരീരത്തിലേക്ക് കയറുന്നത് കണ്ടാല്‍ ആരായാലും ഒന്ന് പതറും. പാമ്പ് തന്റെ ശരീരത്തിലേക്ക് കടന്ന് കടിക്കാന്‍ തയ്യാറെടുക്കുന്നു എന്ന് മനസിലാക്കിയ യുവാവിന്റെ തൊട്ടടുത്ത നിമിഷത്തിലെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.
തായിലാന്‍ഡിലെ ഒരു ഇന്റര്‍നെറ്റ് കഫേയില്‍ ഏപ്രില്‍ 8നായിരുന്നു സംഭവം. യുവാവ് വാതില്‍ തുറന്നതോടെ പാമ്പ് പുറത്തിരുന്ന വേസ്റ്റ് ബാസ്കറ്റില്‍ നിന്നും വാതിലിലേക്ക് കയറുകയായിരുന്നു. വാതിലില്‍ നിന്നും യുവാവിന്റെ പാന്റില്‍ കടിച്ച് പാമ്പ് തൂങ്ങി കിടന്നു.
പാമ്പിനെ കണ്ടതോടെ എന്ത് ചെയ്യണമെന്നറിയാതെ യുവാവ് ഓടുകയും, നിലത്ത് കിടന്ന് ഉരുളുകയുമൊക്കെയായിരുന്നു. പെട്ടെന്ന് തന്നെ പാമ്പ് യുവാവിന്റെ ദേഹത്ത് നിന്നും കഫേയിലെ കസേരകള്ക്കുള്ളിലേക്ക് ഒളിച്ചു. കഫേയിലുണ്ടായിരുന്ന ചിലര്‍ പുറത്തേക്ക് ഓടുകയും മറ്റു ചിലര്‍ കസേരയ്ക്ക് മുകളില്‍ കയറി നിന്ന് പാമ്പില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ