ജീവിതം

വെളുത്ത കുട്ടിയെ ദത്തെടുക്കുന്നതില്‍ നിന്നും ഇന്ത്യന്‍ ദമ്പതികളെ തടഞ്ഞ് യുകെ

സമകാലിക മലയാളം ഡെസ്ക്

വെളുത്ത കുട്ടിയെ ദത്തെടുക്കാന്‍ തങ്ങള്‍ക്ക് യുകെ ഭരണകൂടം അനുമതി നിഷേധിച്ചതായി സിഖ് ദമ്പതികളുടെ ആരോപണം. വെളുത്ത കുട്ടിയെ ദത്തെടുക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ലെന്നും, ഇന്ത്യയില്‍ നിന്നു തന്നെ കുട്ടിയെ ദത്തെടുക്കാനുമാണ് യുകെ അധികൃതര്‍ തങ്ങളോട് പറഞ്ഞതെന്നും ദമ്പതികള്‍ പറയുന്നു. 

യുകെയുടെ സാംസ്‌കാരിക പാരമ്പര്യം കണക്കിലെടുത്താണ് വെളുത്ത കുട്ടികളെ ദത്തെടുക്കുന്നത് തടഞ്ഞിരിക്കുന്നത്. ബ്രിട്ടനിലെ ബിസിനസുകാരായ സന്ദീപ്,റീന എന്ന ഇന്ത്യന്‍ വംശജരായ ദമ്പതികളുടെ ആവശ്യമാണ് യുകെ തള്ളിയത്. 

വെളുത്ത കുട്ടികളെ ദത്തെടുക്കുന്നതില്‍ വെള്ളക്കാരായ ബ്രിട്ടീഷ്, യൂറോപ്യന്‍ പൗരന്മാര്‍ക്കാണ് മുന്‍തൂക്കമെന്ന് അധികൃതര്‍ ഇവരെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കുട്ടിയെ ദത്തെടുക്കാന്‍ അനുവാദം ലഭിക്കാന്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ദമ്പതികള്‍ ഇപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ