ജീവിതം

എടോ വിഷ്ണുഭായി.., ആ പ്രളയകാല നന്മ ഒരിക്കലും മറക്കാതെ മലയാളിയുടെ വിളി; പുതപ്പുമായി വീണ്ടും വിഷ്ണുഭായി, സ്‌നേഹം

സമകാലിക മലയാളം ഡെസ്ക്

പ്രളയകാലത്ത് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന കമ്പിളിപ്പുതപ്പ് പ്രളയബാധിതര്‍ക്ക് നല്‍കിയ വിഷ്ണു എന്ന മധ്യപ്രദേശുകാരന്‍ മനുഷ്യത്വത്തിന്റെ പ്രതീകമായി അന്ന് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പ്രളയാന്തരം മലയാളിയുടെ സ്‌നഹവും ഇറങ്ങിക്കാണുമെന്ന ധാരണ തെറ്റിക്കുന്നതാണ് പുതിയ സംഭവം.എടോ, വിഷ്ണു ഭായ്..' എന്ന വിളിയോടെയാണ് രണ്ടാവരവിലും ഈ മധ്യപ്രദേശുകാരനെ മലയാളികള്‍ നെഞ്ചിലേറ്റിയത്.

ഇപ്പോള്‍ മഴക്കാലം ആയതോടെ വീണ്ടും കമ്പിളിയുമായി എത്തിയിരിക്കുകയാണ് വിഷ്ണു. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ പേരുവിളിച്ചാണ് പുതപ്പ് വാങ്ങുന്നതെന്ന് വിഷ്ണു പറയുന്നു. കഴിഞ്ഞതവണ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന കമ്പിളിപ്പുതപ്പ് പ്രളയബാധിതര്‍ക്ക് നല്‍കിയ വിഷ്ണുവിനെ കേരളം ചേര്‍ത്തുപിടിച്ച് നന്ദി പറഞ്ഞിരുന്നു.

കേരളത്തെയാകെ പ്രളയം വിഴുങ്ങുന്നതിന് മുന്‍പേ തന്നെ ജില്ലയുടെ മലയോരങ്ങളെ കാലവര്‍ഷം വിറങ്ങലിപ്പിച്ചിരുന്നു. അന്ന് ഇരിട്ടി താലൂക്ക് ഓഫിസില്‍ ജീവനക്കാരെല്ലാം പ്രളയാനന്തര പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി ഒത്തുകൂടി അസ്വസ്ഥരായി ഇരിക്കുമ്പോഴാണ് മുന്‍വര്‍ഷങ്ങളിലെത്തിയതിന്റെ പരിചയവുമായി വിഷ്ണു കമ്പിളിപ്പുതപ്പ് വില്‍പനയ്ക്കായി കയറിച്ചെല്ലുന്നത്. 

പതിവില്‍ കവിഞ്ഞ നിശബ്ദതയും മറ്റും ശ്രദ്ധിച്ച വിഷ്ണു ഉദ്യോഗസ്ഥരോട് ചോദിച്ചു എന്താണ് സംഭവിച്ചതെന്ന്. പ്രളയത്തെക്കുറിച്ചറിഞ്ഞ വിഷ്ണു തന്റെ കൈവശം ഉണ്ടായിരുന്ന 50 കമ്പിളിപുതപ്പ് ഉടന്‍ തഹസില്‍ദാര്‍ കെ.കെ.ദിവാകരനു കൈമാറി, ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരുടെ തണുപ്പകറ്റാന്‍.

സംഭവം വാര്‍ത്തയായതോടെ,  വിഷ്ണുവിനെ മാതൃകയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ അഭ്യര്‍ഥിക്കുകയുണ്ടായി. രണ്ടാം ഘട്ടത്തില്‍ ആറളം ഫാമിലും വയനാട്ടിലുമായി ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞ പ്രളയ ബാധിതര്‍ക്കായി 450 പുതപ്പു കൂടി നല്‍കിയാണു വിഷ്ണു കേരളം വിട്ടത്. ഇക്കുറി താന്‍ പാനിപ്പത്തിലെ കമ്പനിയില്‍ നിന്നു നേരിട്ടു വാങ്ങിയതിനാല്‍ മൊത്തക്കച്ചവട വിലയ്ക്കാണു പുതപ്പു വില്‍ക്കുന്നതെന്നു വിഷ്ണു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ