ജീവിതം

രണ്ട് തലയുള്ള സാന്‍ഡ് ബോവ പാമ്പിനെ കാണാം; അത്യപൂര്‍വ ഇനം എത്തിയത് മാത്തോട്ടം വനശ്രീയില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മാത്തോട്ടം വനശ്രീയില്‍ പുതിയൊരു അന്തേവാസി എത്തിയിട്ടുണ്ട്. ആള് ചില്ലറക്കാരനല്ല, രണ്ട് തലയുമായിട്ടാണ് വരവ്. ഒന്നിലധികം തലയുള്ള പാമ്പുകളെ കുറിച്ച് കഥകളിലും മറ്റും കേട്ട് അതിനെയൊന്ന് കാണാന്‍ ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് ഇവിടേക്കെത്താം, രണ്ട് തലയുള്ള സാന്‍ഡ് ബോവ പാമ്പിനെ കണ്ട് മടങ്ങാം. 

വനം വകുപ്പിന്റെ മേഖലാ ഓഫീസായ മാത്തോട്ടം വനശ്രീയിലാണ് മണ്ണൂലി അഥവാ സാന്‍ഡ് ബോവ എന്ന വിഭാഗത്തില്‍പ്പെട്ട ഇരട്ടത്തലയന്‍ പാമ്പ് എത്തിയത്. മണലില്‍ ചുരുണ്ട് കിടക്കുന്ന സ്വഭാവക്കാരായതിനാലാണ് ഇവയ്ക്ക് സാന്‍ഡ് ബോവ എന്ന പേര് വന്നത്. വിഷമില്ലാത്ത ഇനമാണ് ഈ ഇരട്ടത്തലയന്‍.

ഒരു ലക്ഷം പാമ്പുകളില്‍ ഒരെണ്ണം മാത്രമാകും ഇരട്ടത്തലയുള്ളവയായി വരുന്നത് എന്നാണ് വനശ്രീയിലെ ലൈവ്‌സ്റ്റോക് ഇന്‍സ്‌പെക്ടര്‍ പി.കെ.ലൈജു പറയുന്നത്. അപൂര്‍വമായി മാത്രം കാണപ്പെടുന്ന രണ്ട് തലയുള്ള പാമ്പുകളില്‍ തന്നെ, രണ്ട് തലയും ചലിപ്പിക്കുന്നവ അത്യപൂര്‍വമായിരിക്കും. എന്നാല്‍ മാത്തോട്ടം വനശ്രീയിലേക്ക് എത്തിയിരിക്കുന്ന ഇരട്ടത്തലയന്‍ രണ്ട് തലയും ചലിപ്പിക്കുന്നുണ്ട്. രണ്ട് തലയില്‍ നിന്നും നാക്ക് പുറത്തേക്ക് ഇടുന്നുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത