ജീവിതം

ഇനി കുടുംബത്തിനൊപ്പം നിൽക്കണം; പ്രസിദ്ധ ഗായിക സംഗീതം മതിയാക്കി

സമകാലിക മലയാളം ഡെസ്ക്


ന്യൂയോർക്ക്​: പ്രശ്​സ്​ത അമേരിക്കൻ റാപ്പ് താരം നിക്കി മിനാജ് സംഗീത ജീവിതത്തിൽ നിന്നും വിരമിച്ചു. ട്വിറ്ററിലൂടെയാണ്​ താരം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്​. കുടുംബ ജീവിതത്തിനായി കരിയറിൽ നിന്നും വിരമിക്കുകയാണെന്ന്​ അവർ വ്യക്തമാക്കി. 

മരണം വരെ തന്നെ പിന്തുണക്കണമെന്ന്​ ആരാധകരോടും അവർ ആവശ്യപ്പെട്ടു. ‘‘ നിങ്ങൾക്ക്​ ഇപ്പോൾ സന്തോഷമായെന്ന്​ എനിക്കറിയാം’’ എന്നും വിമർശകർക്കായി നിക്കി കുറിച്ചു. ആൺ സുഹൃത്ത്​ കെന്നത്ത്​ പെറ്റിയുമായി താരം ഉടൻ വിവാഹിതയാകുമെന്നും റിപ്പോർട്ടുണ്ട്​.

36 കാരിയായ നിക്കി മിനാജ്​ 10 തവണ ഗ്രാമി പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്​. 2010ൽ പുറത്തിറങ്ങിയ നിക്കിയുടെ ‘പിങ്ക്​ ഫ്രൈഡേ’ എന്ന ആദ്യ ആൽബം ​ലോകശ്രദ്ധ നേടി. ആറ്​ അമേരിക്കൻ സംഗീത പുരസ്കാരം അടക്കം നിരവധി പുസ്കാരങ്ങൾ നേടിയിട്ടുണ്ട്. 

2016ൽ ടൈം മാഗസി​​െൻറ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഇടം പിടിച്ച പെൺ റാപ്പറാണ്​ നിക്കി. ഇതുവരെ 2 കോടിയിലധികം ആൽബങ്ങൾ ഇവരുടെതായി വിറ്റഴിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ