ജീവിതം

നഗ്നയായി യുവതിയുടെ യോഗാഭ്യാസം, അസാമാന്യ മെയ് വഴക്കം; ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ചിത്രങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

ഗ്നയായി യോഗാചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത ഒരു മോഡലിന്റെ ഇന്‍സ്റ്റഗ്രാം പേജാണ് ഇപ്പോള്‍ ഏറെ വൈറലാകുന്നത്. അനായാസ മെയ് വഴക്കത്തോടെയുള്ള ആസനങ്ങള്‍ മറ്റുള്ളവരെയും യോഗ ചെയ്യാന്‍ പ്രചോദിപ്പിക്കുന്നതാണ്. വ്യത്യസ്ത യോഗാചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ 26കാരിയുടെ ഇന്‍സ്റ്റഗ്രാം പേജ്. 

മനസ്സും ശരീരവും തമ്മിലുള്ള ബന്ധമാണ് യോഗയെന്ന തിരിച്ചറിഞ്ഞതുമുതലാണ് ഇത് ദിനചര്യയുടെ ഭാഗമാക്കി തുടങ്ങിയതെന്ന് യുവതി പറയുന്നു. എന്നാല്‍ തന്റെ പേര് വെളിപ്പെടുത്താതെ അജ്ഞാതയയി ഇരിക്കാനാണ് ഇവര്‍ക്ക് താത്പര്യം. 

നഗ്നയായി യോഗ അഭ്യസിക്കുമ്പോള്‍ സ്വാതന്ത്യം അനുഭവിക്കാനാകുമെന്നും ശരീരവുമായി കൂടുതല്‍ ശക്തമായ ബന്ധം അനുഭവപ്പെടുമെന്നും യുവതി പറയുന്നു. ഒരുപാട് ശക്തവും വ്യത്യസ്തവുമായ അനുഭൂതിയാണ് തോന്നുന്നത്. ഒരു പോസില്‍ നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോള്‍ ശരീരത്തില്‍ തട്ടുന്ന വായുവിന് പോലും നല്ല ഫീല്‍ നല്‍കാനാകുമെന്നാണ് അവര്‍ പറയുന്നത്. 

ലൈംഗിക തലത്തിലല്ലാതെ മനുഷ്യ ശരീരത്തെ കലാപരമായി അവതരിപ്പിക്കാന്‍ ഇതുവഴി സാധിക്കും എന്ന ചിന്തയില്‍ നിന്നാണ് ഇത്തരത്തിലൊരു ആശയത്തിലേക്ക് എത്തിയതെന്നും അവര്‍ പറഞ്ഞു. '"മുമ്പ് എന്റെ ശരീരത്തെക്കുറിച്ചോര്‍ത്ത് എനിക്ക് പല ഇന്‍സെക്യൂരിറ്റിയും ഉണ്ടായിരുന്നു. പലപ്പോഴും എനിക്ക് എന്റെ ശരീരഭാഗങ്ങള്‍ പലതും മാറ്റാന്‍ തോന്നിയിട്ടുണ്ട്. യോഗയാണ് എന്നെ സ്വയം അംഗീകരിക്കാനും സ്വന്തം ശരീരത്തെ സ്‌നേഹിക്കാനുമൊക്കെ പഠിപ്പിച്ചത്",  യുവതി പറഞ്ഞു.

നിങ്ങള്‍ കാഴ്ചയില്‍ എങ്ങനെയാണെന്നതിന് വലിയ പ്രസക്തയൊന്നുമില്ല. എല്ലാവര്‍ക്കും അവരുടെ ശരീരത്തില്‍ എന്തെങ്കിലുമൊക്കെ പോരായ്മ കണ്ടെത്താന്‍ കഴിയും. നിങ്ങള്‍ ആയിരിക്കുന്ന രൂപത്തില്‍ വളരെയധികം സൗന്ദര്യമുള്ളവരാണ് എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്, യുവതി കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ