ജീവിതം

ട്രെയിന്‍ അപകടത്തില്‍ കാലുകള്‍ നഷ്ടമായി; പുതിയ ലോകം തേടി റോക്കി ലണ്ടനിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ട്രെയ്ന്‍ അപകടത്തില്‍ കാലുകള്‍ നഷ്ടമായ നായ വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലേക്ക്. കഴിഞ്ഞ വര്‍ഷം ഫരീദാബാദില്‍ വെച്ചാണ് റോക്കി എന്ന നായയ്ക്ക് ട്രെയ്ന്‍ ഇടിച്ച് കാലുകള്‍ നഷ്ടമായത്. 

അനങ്ങാന്‍ കഴിയാതെ റെയില്‍വേ ട്രാക്കില്‍ കിടന്ന റോക്കിയെ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന ട്രസ്റ്റ് നടത്തുന്ന ഷെല്‍ട്ടര്‍ ഹോമിലേക്ക് റോക്കിയെ എത്തിച്ചു. ഏതാനും മാസം ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു റോക്കി ഇവിടെ.

ഇപ്പോള്‍ റോക്കിക്ക് കൃത്രിമ കാലുകള്‍ വെച്ചിട്ടുണ്ട്. ഇത് വെച്ച് ഒറ്റക്ക് നില്‍ക്കാന്‍ പഠിച്ചു. റോക്കിയെ കുറിച്ച് റെസ്‌ക്യൂ ഓര്‍ഗനൈസേഷന്‍ തയ്യാറാക്കിയ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെയാണ് ആഗോള ഡോഗ് റെസ്‌ക്യൂ ഗ്രൂപ്പായ വൈല്‍ഡ് അറ്റ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ സഹായത്തിന് എത്തിയത്. 

ലണ്ടനില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ പുതിയ കാലുകള്‍ക്ക് പണം നല്‍കാന്‍ കൂടി തയ്യാറായി. മൂന്ന് വയസുകാരിയാണ് റോക്കി. ഈ ആഴ്ച റോക്കി ലണ്ടനിലേക്ക് പറക്കും. കോട്‌സ്വോള്‍ഡിലെ ഒരു കുടുംബം റോക്കിയെ ദത്തെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചും കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ