ജീവിതം

'ലഹരി ഉപയോ​ഗത്തിന് ആരാണ് ഉത്തരവാദി?' മിസ് കേരള വേദിയിലെ അവസാന ചോദ്യം; ​ഗോപികയെ കിരീടത്തിലെത്തിച്ച ഉത്തരം ഇങ്ങനെ (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

വർഷത്തെ മിസ് കേരള മത്സരത്തിൽ സൗന്ദര്യറാണി പട്ടം ചൂടിയത് കണ്ണൂർ സ്വദേശി ഗോപിക സുരേഷ് ആണ്.  മയക്കുമരുന്ന് ഉപയോ​ഗത്തെ ആസ്പദമാക്കിയുള്ള അവസാന ചോദ്യത്തിന് നൽകിയ ഉത്തരമാണ് ​ഗോപികയെ കിരീടത്തിലെത്തിച്ചത്. ഫൈനൽ റൗണ്ടിലെത്തിയ അഞ്ച് മത്സരാർത്ഥികൾക്കും ഒരേ ചോദ്യം നൽകി ഇതിന് ഒരു മിനിറ്റിൽ എഴുതുന്ന ഉത്തരമാണ് വിജയിയെ നിർണയിക്കുന്നത്.  

ആരാണ് ഉത്തരവാദി? ​ഗോപികയുടെ ഉത്തരം

"ഇന്നത്തെ സാഹചര്യത്തിൽ മയക്കുമരുന്നിന്റെ ദുരുപയോഗം വളരെ വ്യാപകമാണ്. നിങ്ങളുടെ അഭിപ്രായത്തിൽ ആരാണ് ഇത്തരം പ്രവർത്തികളുടെ ഉത്തരവാദി. സർക്കാരാണോ, സമൂഹമാണോ അതോ വ്യക്തി തന്നെയാണോ?" എന്നതായിരുന്നു 2021 മിസ് കേരള വേദിയിലെ അവസാന ചോ​ദ്യം.

"എല്ലാത്തര വിദ്യാഭ്യാസവും സ്‌കൂൾ തലത്തിൽ തുടങ്ങുന്നുവെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. സെക്‌സ് എഡ്യൂക്കേഷൻ പോലെതന്നെ മയക്കുമരുന്നുകൾക്കെതിരെയുള്ള അവബോധവും സ്‌കൂളുകളിൽ നിർബന്ധമാക്കണം. ഇതേക്കുറിച്ച് വലിയ ചർച്ചകൾ ഉണ്ടാകുകയും അതുവഴി ഇവയുടെ പാർശ്വഫലങ്ങളെക്കുറിച്ച് ചെറുപ്പത്തിൽ തന്നെ കുട്ടികൾക്ക് തിരിച്ചറിയാൻ അവസരമൊരുക്കുകയും ചെയ്യണം", ചോദ്യത്തിന് ഉത്തരമായി ​ഗോപിക നൽകിയ മറുപടി ഇങ്ങനെയായിരുന്നു. 

വാഹനാപകടത്തിൽ മരിച്ച മുൻ മിസ് കേരള അൻസി കബീറിന്റെയും റണ്ണറപ്പ് അ‍ഞ്ജന ഷാജന്റെയും ഓർമകൾക്കു മുന്നിൽ പ്രാർഥനകളോടെയായിരുന്നു ഇന്നലെത്തെ മൽസര ഷോ ആരംഭിച്ചത്. എറണാകുളം സ്വദേശി ലിവ്യ ലിഫി ഫസ്റ്റ് റണ്ണറപ്പായി. തൃശൂർ സ്വദേശിയും ഓസ്ട്രേലിയയിൽ വിദ്യാർത്ഥിയുമായ ഗഗന ഗോപാൽ ആണ് സെക്കന്റ് റണ്ണറപ്പ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍