ജീവിതം

മാലിന്യ സഞ്ചിക്ക് വില 1.4 ലക്ഷം രൂപ!; വിപണിയിലെത്തിക്കുന്നത് ലക്ഷ്വറി ഫാഷൻ ബ്രാൻഡ് 

സമകാലിക മലയാളം ഡെസ്ക്

പുത്തൻ പ്രോഡക്ടുകൾ അവതരിപ്പിച്ച് വിപണിയിൽ എപ്പോഴും സാന്നിധ്യമറിയിക്കാൻ ശ്രമിക്കുന്നവരാണ് ആഢംബര ഫാഷൻ ബ്രാൻഡുകൾ. ഇപ്പോഴിതാ മാലിന്യ സഞ്ചിക്കും ഫാഷൻ ആകാമെന്ന് തെളിയിച്ചിരിക്കുകയാണ് ലക്ഷ്വറി ഫാഷൻ ബ്രാൻഡ് ബലൻസിയാഗ. ലോകത്തിലെ ഏറ്റവും വിലയേറിയ വേയ്സ്റ്റ് ബാഗ് അവതരിപ്പിച്ചിരിക്കുകയാണ് ബ്രാൻഡ്. 

'ത്രാഷ് പൗച്ച്' എന്ന് പേരിട്ടിരിക്കുന്ന ബാഗിന്റെ ഫോട്ടോകൾ ഓൺലൈനിൽ വൈറലായിക്കഴിഞ്ഞു. ബലൻസിയാഗയുടെ ഫോൾ 2022 റെഡിടുവെയർ ശേഖരത്തിൽ ഈ ബാഗ് ഉൾപ്പെടുത്തിയിട്ടുണ്ട്. ബാഗ് കൈയിൽ പിടിച്ചാണ് മോഡലുകൾ റാംപിലൂടെ നടന്നത്. ഇപ്പോൾ ഈ ബാ​ഗ് ബലൻസിയാഗയുടെ സ്റ്റോറുകളിൽ ലഭ്യമായിത്തുടങ്ങി. എന്നാൽ ഇതിന്റെ വിലയാണ് ആളുകളെ അമ്പരപ്പിച്ചിരിക്കുന്നത്. 1,790 ഡോളർ അതായത് 1.4 ലക്ഷം രൂപയാണ് ബാ​ഗിന്റെ വില. 

തിളക്കമുള്ള ഈ ബാ​ഗ് നീല, മഞ്ഞ, കറുപ്പ്, വെള്ള നിറങ്ങളിൽ ലഭിക്കും. മുൻവശത്ത് ബലൻസിയാഗയുടെ ലോ​ഗോയും പ്രിന്റ് ചെയ്തിട്ടുണ്ട്. "ലോകത്തിലെ ഏറ്റവും ചെലവേറിയ ട്രാഷ് ബാഗ് നിർമ്മിക്കാനുള്ള അവസരം എനിക്ക് നഷ്ടപ്പെടുത്താൻ തോന്നിയില്ലെന്നാണ് ബലൻസിയാഗയുടെ ക്രിയേറ്റീവ് ഡയറക്ടർ ഡെംന ഗ്വാസലിയ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

ഷാരൂഖ് - അനിരുദ്ധ് കോമ്പോ വീണ്ടും; ഹിറ്റിനായി കാത്തിരിക്കുന്നുവെന്ന് ആരാധകർ

'ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് എത്ര കൊല്ലമായി വിളിക്കുന്നു, വിപ്ലവം ജയിച്ചോ?'

തലകുത്തി നിന്ന് കീര്‍ത്തി സുരേഷിന്റെ അഭ്യാസം; കൂട്ടിന് വളര്‍ത്തുനായും; വിഡിയോ

700 കടന്ന് കോഹ്‌ലി...