ജീവിതം

ഒരു മസാല ചായ ഉണ്ടാക്കാൻ ഇത്രയും തള്ള് വേണോ? പരിഹസിച്ച് സോഷ്യൽ മീഡിയ; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ല തരത്തിലുള്ള ചായ പരീക്ഷണങ്ങൾ നടക്കാറുണ്ട്. ഇതിൽ പരീക്ഷിച്ച് വിജയിച്ച ഒരു ചായയാണ് മസാല ചായ. പാലിലേക്ക് ചായപ്പൊടി ഇടുന്ന കൂട്ടത്തിൽ ഏലക്ക, ഇഞ്ചി, ​ഗ്രാമ്പൂ, കറുവപട്ട തുടങ്ങിയ കൂട്ടിട്ട് തിളപ്പിച്ചാൽ മസാല ചായ ആയി. എന്നാൽ വ്യത്യസ്തമായി മസാല ചായ ഉണ്ടാക്കുന്ന വിധമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.  ഒരു മസാല ചായ ഉണ്ടാക്കാൻ ഇത്രയും വലിയ തള്ള് വേണോന്നാണ് കാണുന്നവരുടെ ചോദ്യം. 

സ്‌പൂൺസ് ഓഫ് ദില്ലി എന്ന ഇൻസ്റ്റാ​ഗ്രാം പേജിൽ മസാല ചായ ഉണ്ടക്കുന്ന വീഡിയോയാണ് കാണികളെ ചൊടിപ്പിച്ചത്. ഒരു കപ്പിൽ വെള്ളമെടുത്ത് അതിന് മുകളിൽ കട്ടി കുറഞ്ഞ തുണി കൊണ്ട് മൂടും. ഇതിന് മുകളിലേക്ക് ചായപ്പൊടി, പഞ്ചസാര, ഇഞ്ചി, ഏലക്ക, ​ഗ്രാമ്പൂ, കറുവപട്ട എന്നിവ ഇട്ടശേഷം മറ്റൊരു പാത്രത്തിൽ വെള്ളമെടുത്ത് ഈ ​കപ്പ് അതിലേക്ക് ഇറക്കിവെക്കും.

തുടർന്ന് തിളപ്പിക്കും. തിളപ്പിച്ച ശേഷം പാത്രത്തിന്റെ മൂടി തുറന്ന് നോക്കിയാൽ ​കപ്പിനുള്ളിൽ വെച്ച സാധാനങ്ങൾ ആവി തട്ടി ​കപ്പിലേക്ക് സത്ത് ഇറങ്ങും. ഇത് പിന്നീട് തിളപ്പിച്ച് വെച്ച പാലിൽ ചേർത്ത് ചായ ഉണ്ടാക്കും. ഇതാണ് വീഡിയോ.

വിമർശിച്ചും പരിഹസിച്ചും നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. എളുപ്പമായുള്ള ജീവിതത്തെ ബുദ്ധിമുട്ടിലാക്കരുതെന്നാണ് ഒരു കമന്റ്. ഇതിലേക്ക് കുറച്ച് അരിയും ഉള്ളിയും ചിക്കനും ചേർത്താൽ ബിരിയാണി ചായ ആയെന്ന് മറ്റൊരു കമന്റ്. നാല് ലക്ഷത്തോളം ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്