ജീവിതം

ഭൂമി കുഴിച്ചാല്‍ എവിടെയെത്തും? ഇന്ത്യയില്‍ നിന്നാണെങ്കിലോ, തലപുകയ്ക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ട് 

സമകാലിക മലയാളം ഡെസ്ക്

ഭൂമി തുരന്നുപോയാല്‍ എന്ത് സംഭവിക്കും? മറ്റൊരു രാജ്യത്തേക്ക് എത്താന്‍ കഴിയുമോ? ഇന്ത്യക്കാര്‍ കുഴിച്ചുപോയാല്‍ അമേരിക്കയിലെത്തുമെന്നും, ഓസ്ട്രേലിയക്കാര്‍ കുഴിച്ചാല്‍ യൂറോപ്പിലെത്തുമെന്നുള്ള  ധാരണങ്ങള്‍ പലതുണ്ടായി. ഈ ധാരണകളെല്ലാം തെറ്റാണെന്നും ഇവ സാധ്യമല്ലെന്നും നാം തിരിച്ചറിഞ്ഞു. 

എന്നാല്‍ ഇക്കാലത്ത് ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി തലപുകയ്‌ക്കേണ്ടെന്ന് പറയുകയാണ് ഓണ്‍ലൈന്‍ Antipodes Map. നിങ്ങള്‍ ഇരിക്കുന്നിടം കുഴിച്ചു പോയാല്‍  ഭൂമിയില്‍ മറുപുറത്ത് എവിടെയെത്തുമെന്ന് അറിയാനാവും. 

രണ്ടുഭാഗമായിട്ടാണ് ഇതില്‍ ഭൂപടം പ്രത്യക്ഷപ്പെടുന്നത്. ഇടതുവശത്തെ ഭൂപടത്തില്‍ നമ്മള്‍ എവിടെ നിന്ന് കുഴിച്ചു നോക്കാന്‍ ആഗ്രഹിക്കുന്നോ ആ പ്രദേശം കാണാനാവും. വലതുവശത്താണ് കുഴിച്ചു കുഴിച്ചു പോയാല്‍ ഭൂമിയുടെ നേരെ അപ്പുറത്തുള്ള പ്രദേശം ഏതാണെന്ന്. രണ്ടു ഭൂപടങ്ങളുടേയും മുകളിലായി നല്‍കിയിട്ടുള്ള സെര്‍ച്ച് ബോക്സില്‍ രാജ്യത്തിന്റേയോ നഗരത്തിന്റേയോ പേരു നല്‍കി സെര്‍ച്ച് ബട്ടണ്‍ അമര്‍ത്തണം. ശേഷം ഇടതുഭാഗത്ത് കുഴിച്ചു പോവുന്ന ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ തല ഒഴിച്ചുള്ള ഭാഗം നമ്മള്‍ പറഞ്ഞ ഭാഗത്ത് കാണാനാവും. അയാളുടെ തല ഭാഗം വലതുവശത്തെ ഭൂപടത്തിലാണ് തെളിയുക. അങ്ങനെ വളരെയെളുപ്പം നമുക്ക് ഒറ്റക്ലിക്കില്‍ തന്നെ ഭൂമിയുടെ മറുപുറത്തെത്താനാവും. 

ചെനീസ് തലസ്ഥാനമായ ബെയ്ജിങ്ങില്‍ നിന്നും തുരന്ന് തുടങ്ങിയാല്‍ അവസാനിക്കുക അര്‍ജന്റീനയിലെ ബാഹിയ ബ്ലാങ്ക എന്ന സ്ഥലത്തായിരിക്കും. ന്യൂസിലന്റിലെ ഓക്ലണ്ടും സ്‌പെയിനിലെ മലാഗയും സെവില്ലയുമൊക്കെ മറുഭാഗത്ത് ഭൂമിയുള്ള പ്രദേശങ്ങളാണ്. റഷ്യയിലെ ഉലന്‍ ഉടേയുടെ നേരെ എതിര്‍വശത്തുള്ളത് ചിലിയിലെ പ്യൂട്ടേ നടാലെസാണ്. ഇങ്ങനെ ഇന്ത്യയില്‍ ഭൂരിഭാഗം പ്രദേശങ്ങളില്‍ നിന്നും കുഴിച്ചുപോയാല്‍ തെക്കേ അമേരിക്കയുടെ സമീപത്തെ സമുദ്രത്തിലായിരിക്കും അവസാനിക്കുക. ചുരുക്കത്തില്‍ ഭൂമിയുടെ മൂന്നില്‍ രണ്ടു ഭാഗവും വെള്ളമാണെന്ന് വളരെയെളുപ്പം ആന്റിപോഡ്മാപ് വഴിയുള്ള തിരച്ചിലുകളിലൂടെ നമുക്ക് തിരിച്ചറിയാനാവും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍