പോയിസണ്‍ ഡാര്‍ട്ട് തവള
പോയിസണ്‍ ഡാര്‍ട്ട് തവള എക്സ്
ജീവിതം

വശ്യസൗന്ദര്യം, 10 പേരെ വരെ കൊല്ലാനുള്ള വിഷം; ലോകത്തിലെ ഏറ്റവും വില കൂടിയ തവള

സമകാലിക മലയാളം ഡെസ്ക്

ണ്ണില്‍ പെട്ടാല്‍ അമ്പോ! എന്തൊരു ഭംഗിയാണെന്ന് ആശ്ച്യപ്പെടും. തവളയിനത്തില്‍ ലോകത്തിലെ ഏറ്റവും ഡിമാന്‍ഡ് കൂടിയവയാണ് 'പോയിസണ്‍ ഡാര്‍ട്ട് തവളകള്‍' (വിഷ തവള). പേരുപോലെ തന്നെ വിഷം നിറച്ച കുഞ്ഞൻ തവളകളാണ് പോയിസണ്‍ ഡാര്‍ട്ട് തവളകള്‍. പത്ത് പേരെ വരെ കൊല്ലാന്‍ കഴിയുന്നത്ര വിഷം ഇവയുടെ ശരീരത്തിലുണ്ടെന്നാണ് ​ഗവേഷകർ പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാൽ വളരെ ചെറുതെങ്കിലും ഇവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവികളില്‍ ഒന്നായാണ് ഇവയെ കരുതുന്നത്. കൊളംബിയക്കാരായ ഇവയ്ക്ക് രണ്ട് ലക്ഷം വരെയാണ് വില. മഞ്ഞയും കറുപ്പും വരകളോ ഓറഞ്ച് പാടുകളുള്ള തിളങ്ങുന്ന പച്ച നിറങ്ങളോ നീല നിറത്തിലോ ആണ് ഇവയെ സാധാരണ കാണപ്പെടുന്നത്. ഇവയുടെ വിഷം പല മരുന്നുകള്‍ ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്.

യൂറോപ്പ്, അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ ചില സമ്പന്ന കുടുംബങ്ങള്‍ തങ്ങളുടെ വീട്ടില്‍ ഇവ വളര്‍ത്തുന്നത് സമ്പന്നതയുടെ ചിഹ്നമായി കരുതുന്നു. കൊള്ളക്കാരും കള്ളന്മാരും ഇവയെ ദുരുപയോ​ഗം ചെയ്യാറുണ്ട്. പല രാജ്യങ്ങളും ഇവയുടെ കയറ്റുമതിയും ഇറക്കുമതിയും തടഞ്ഞിരിക്കുകയാണെങ്കിലും അനധികൃതമായി പലയിടത്തേക്കും ഇവയെ കടത്തിക്കൊണ്ട് പോകാറുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്