തവളയുടെ ശരീരത്തില്‍ കൂണ്‍ മുളച്ച നിലയില്‍
തവളയുടെ ശരീരത്തില്‍ കൂണ്‍ മുളച്ച നിലയില്‍ @Ecology4UPSC
ജീവിതം

മണ്ണിൽ പൊട്ടിമുളയ്‌ക്കേണ്ട കൂൺ കുളത്തിലെ തവളയുടെ ശരീരത്തിൽ; പശ്ചിമഘട്ടത്തിൽ നിന്ന് അത്ഭുത കാഴ്ച

സമകാലിക മലയാളം ഡെസ്ക്

കൂണുകള്‍ സാധാരണ മണ്ണിലോ ജീര്‍ണ്ണിച്ച വസ്തുക്കളിലോ ആണ് പൊട്ടിമുളയ്ക്കുന്നത്. എന്നാല്‍ കണ്ട കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായി ജീവനുള്ള ഒരു തവളയുടെ മുതുകില്‍ കൂണ്‍ മുളച്ചു പൊന്തിനില്‍ക്കുന്നു!. പശ്ചിമഘട്ട മേഖലയായ കര്‍ണാടകയിലെ കര്‍ക്കല, മാലയില്‍ റാവൂസ് ഇന്റര്‍മീഡിയറ്റ് ഗോള്‍ഡന്‍ ബാക്ക്ഡ് ഫ്രോഗ്‌സ് ഇനത്തില്‍പെട്ട ചെറു തവളകളിലാണ് ഈ അത്ഭുത പ്രതിഭാസം പ്രകൃതി ശാസ്ത്രഞ്ജര്‍ കണ്ടെത്തിയത്.

കഴിഞ്ഞ ജൂണ്‍ 19നാണ് മുതുകിന്‍റെ ഒരു വശത്ത് കുണ്‍ മുളച്ച രീതിയില്‍ തവളയെ പശ്ചിമഘട്ട താഴ്വരയിലെ ഒരു പൊട്ടകിണറ്റില്‍ കണ്ടെത്തിയത്. നാല്‍പതോളം തവളകള്‍ കുളത്തില്‍ ഉണ്ടായിരുന്നതില്‍ ഒന്നില്‍ മാത്രമാണ് ഇത്തരം അപൂര്‍വ പ്രതിഭാസം കണ്ടെത്തിയതെന്ന് ശാസ്ത്രഞ്ജര്‍ പറയുന്നു.

മൈസീന കൂണ്‍

പശ്ചിമഘട്ടത്തിലെ ഈര്‍പ്പമുള്ള അന്തരീക്ഷം കൂണ്‍ വളരാന്‍ സാഹചര്യം ഒരുക്കുന്നു. എന്നാല്‍ തവളയെ പിടികൂടാത്ത സാഹചര്യത്തില്‍ കൂണ്‍ എങ്ങനെ തവളയില്‍ വളരുന്നുവെന്നോ കൂണിന്റെ വളര്‍ച്ച തവളയെ എങ്ങനെ ബാധിക്കുന്നുവെന്നോ വ്യക്തമല്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൈസീന എന്ന വിഭാഗത്തില്‍ പെട്ട കൂണ്‍ ആണ് തവളയുടെ ശരീരത്തില്‍ വളരുന്നത്. പൊതുവെ ചീയുന്ന ജൈവവസ്തുക്കളിലാണ് ഇവ കാണപ്പെടുന്നത്. എന്നാല്‍ ജീവനുള്ള ഒരു തവളയില്‍ ഇവയെ കണ്ടെത്തിയത് അത്ഭുതമാണെന്നാണ് ഗവേഷകര്‍ പറയുന്നു. എഴുന്നൂറിലധികം ഇനം ഉഭയജീവികൾക്ക് ഭീഷണിയാകുന്ന ഒരു ഫംഗസാണ് ബാട്രാക്കോചൈട്രിയം ഡെൻഡ്രോബാറ്റിഡിസ്. ഇവയ്ക്ക് കുമിളായി മാറണമെങ്കിൽ മൈസീലിയ എന്ന ഘടനയുണ്ടാക്കണം. ചെടികളുടെ വേരുകൾ പോലെയുള്ള മൈസീലിയ ജീവിക്കാനാവശ്യമായ പോഷണങ്ങൾ ലഭിക്കുമെന്ന് ഉറപ്പാക്കിയ ശേഷമേ ഫംഗസിനെ കുമിളാക്കി മാറ്റുകയുള്ളൂ.

1937ലാണ് മഞ്ഞ കലര്‍ന്ന തള്ളവിരലിന്റെ വലിപ്പമുള്ള ഈ തവളയെ കണ്ടെത്തുന്നത്. പ്രശസ്ത ഇന്ത്യന്‍ ഹെര്‍പ്പറ്റോളജിസ്റ്റായ സിആര്‍ നാരായണ്‍ റാവുവിന്റെ പേരിലാണ് തവളയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. കാര്‍ണാടകയിലെയും കേരളത്തിലെയും പശ്ചിമഘട്ട മേഖലയിലാണ് ഇവയെ കൂടുതലായും കാണപ്പെടാറ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍