ഇന്ത്യന്‍ ധോത്തിയും കുര്‍ത്തയുമണിഞ്ഞ് കൊറിയന്‍ യുവാവ്
ഇന്ത്യന്‍ ധോത്തിയും കുര്‍ത്തയുമണിഞ്ഞ് കൊറിയന്‍ യുവാവ് ഇന്‍സ്റ്റഗ്രാം
ജീവിതം

കൊറിയയില്‍ ഇന്ത്യന്‍ തരംഗം; ധോത്തിയും കുര്‍ത്തയും ധരിച്ച് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍

സമകാലിക മലയാളം ഡെസ്ക്

ക്ഷിണ കൊറിയന്‍ സംഗീത ബാന്‍ഡായ ബിടിഎസും കൊറിയന്‍ സിനിമകളും സീരിസുകളുമൊന്നും ഇന്ത്യയില്‍ ഉണ്ടാക്കുന്ന തരംഗം ചെറുതല്ല. വളരെ സിമ്പിളായ കൊറിയന്‍ ഫാഷൻ അനുകരിക്കുന്നവരും ഇന്ത്യയില്‍ ധാരാളമാണ്. അപ്പോഴാണ് ഇന്ത്യന്‍ പരമ്പരാഗത വേഷം ധരിച്ച് സോഷ്യല്‍മീഡിയയില്‍ ഒരു കൊറിയന്‍ യുവാവ് സ്റ്റാര്‍ ആകുന്നത്.

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ ബേ യൂന്‍-സോ ആണ് ഇന്ത്യന്‍ വസ്ത്രമണിഞ്ഞ് ഇന്ത്യക്കാരുടെ മനം കവരുന്നത്. ദക്ഷിണേന്ത്യൻ വസ്ത്രമായ ധോത്തിയും കുര്‍ത്തയും തോളിൽ വീതിക്കരയുള്ള ദുപ്പട്ടയുമാണ് ബേ യൂന്‍ സോയുടെ വേഷം. യുവാവ് ധോത്തിയും കുര്‍ത്തയും ധരിക്കുന്നതും വിഡിയോയില്‍ കാണാം.

'ഇന്ത്യക്കാര്‍ക്ക് വളരെ ഭംഗിയുള്ള പരമ്പരാഗത വസ്ത്രങ്ങളുണ്ട്. ഇന്ത്യന്‍ പരമ്പരാഗത ഫാഷന്‍ ഞാന്‍ ഇഷ്ടപ്പെടുന്നതും അത് പഠിക്കാന്‍ ശ്രമിക്കുന്നതും അതുകൊണ്ടാണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ അച്ഛനും അമ്മയുമാണ് തിരുപ്പതിയില്‍ നിന്ന് ഈ മുണ്ടും ദുപ്പട്ടയും കുര്‍ത്തയും അയച്ചുതന്നത്. വളരെ നന്ദിയുണ്ട്. എനിക്ക് ബാലാജിയുടെ അനുഗ്രഹം കിട്ടി'-എന്ന് വിഡിയോയ്ക്ക് താഴെ ബേ യൂന്‍- സോ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിരവധി ആളുകളാണ് വിഡിയോ താഴെ കമന്റുമായി എത്തിയത്. ഇനി ഒരു ആധാർ കാർഡ് കൂടി എടുത്താൽ മതി, നീ ഇന്ത്യക്കാരനായി- എന്നായിരുന്നു ഒരാളുടെ കമന്റ്. ഇന്ത്യക്കാരെക്കാര്‍ വൃത്തിക്ക് നിങ്ങള്‍ മുണ്ട് ധരിച്ചിരിക്കുന്നുവെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍