കായികം

കോഡ് ഭാഷയില്‍ ശാസ്ത്രി കോഹ് ലിക്ക് നല്‍കിയ മറുപടി എന്തായിരുന്നു?  ഡികോഡ് ചെയ്ത മറുപടി ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

സെഞ്ചുറിക്ക് 14 റണ്‍സ് മാത്രം അകലമുള്ളപ്പോഴായിരുന്നു കോഹ് ലി ഡ്രസിങ് റൂമിന് നേര്‍ക്ക് തിരിഞ്ഞത്. ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുന്ന കാര്യം ആരായുകയായിരുന്നു ഇന്ത്യന്‍ നായകന്‍. അന്താരാഷ്ട്ര ക്രിക്കറ്റിലെ അന്‍പതാം സെഞ്ചുറിയിലേക്ക് നടന്നടുക്കുന്ന കോഹ് ലിയെ പിന്നോട്ടടിക്കാന്‍ പരിശീലകന്‍ ശാസ്ത്രി തയ്യാറായിരുന്നില്ല. 

കൈ ചലനങ്ങള്‍ കൊണ്ട് കോഹ് ലിക്ക് ശാസ്ത്രി നല്‍കിയ മറുപടിയുടെ വീഡിയോ ഒന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിന് പിന്നാലെ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. എന്നാല്‍ ഇന്നിങ്‌സ് തുടരാനാണ് ശാസ്ത്രി കോഹ് ലിക്ക് നല്‍കിയ നിര്‍ദേശമെന്ന് എല്ലാവര്‍ക്കും വ്യക്തമായിരുന്നു എങ്കിലും ശാസ്ത്രിയുടെ കൈവിരലുകള്‍ സംസാരിച്ചത് എന്താണെന്നറിയാനായിരുന്നു ക്രിക്കറ്റ് പ്രേമികളുടെ ആകാംക്ഷ. 

നാല് ഓവര്‍, 20 റണ്‍സ്, ബാറ്റിങ് മുന്നോട്ടു കൊണ്ടുപോകാനായിരുന്നു ശാസ്ത്രി ആംഗ്യങ്ങളിലൂടെ കോഹ് ലിയോട് പറഞ്ഞതെന്നാണ് സൂചന. അടുത്ത നാല് ഓവര്‍ ബാറ്റ് ചെയ്യുക, അല്ലെങ്കില്‍ അതിന് മുന്‍പ് 20 റണ്‍സ് നേടുക എന്ന നിര്‍ദേശം നല്‍കി റെക്കോര്‍ഡുകളിലേക്ക് കുതിക്കുന്ന കോഹ് ലിയ്ക്ക് ഒപ്പം നില്‍ക്കുകയായിരുന്നു ശാസ്ത്രി. 

348 ഇന്നിങ്‌സുകളില്‍ നിന്നുമാണ് അന്തരാഷ്ട്ര ക്രിക്കറ്റില്‍ 50 ശതകങ്ങള്‍ കോഹ് ലി സ്വന്തമാക്കിയത്. ഏറ്റവും വേഗത്തില്‍ സെഞ്ചുറികളുടെ എണ്ണം 50ല്‍ എത്തിക്കുന്നതില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹഷിം അംലയ്ക്ക് ഒപ്പമെത്തി കോഹ് ലി. നൂറ് സെഞ്ചുറികളുമായി റണ്‍മല തീര്‍ത്ത സച്ചിന്‍ മാത്രമാണ് ഇനി കോഹ് ലിക്ക് മുന്നില്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍