കായികം

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഗോളുമായി റൊണാള്‍ഡോ

സമകാലിക മലയാളം ഡെസ്ക്

ട്യൂറിന്‍: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ പാദ മത്സരത്തില്‍ യുവന്റസിനെതിരെ റയല്‍ മാഡ്രിഡിന് ജയം. യുവന്റസിന്റെ തട്ടകത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് റയലിന്റെ ജയം. റയലിനായി റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടി. ഇതോടെ തുടര്‍ച്ചയായി 10 ചാംപ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി.

റയലിന്റെ ശേഷിച്ച ഗോള്‍ മാഴ്‌സലെയുടെ വകയായിരുന്നു. ആദ്യാവസാനം ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ പലപ്പോഴും പരുക്കന്‍ അടവുകളും കണ്ടു. റയല്‍ രണ്ടാം ഗോള്‍ നേടിയതിനു പിന്നാലെ യുവന്റസിന്റെ ഡിബാല ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായി.

64ാം മിനിറ്റില്‍ മനോഹരമായ ബൈസിക്കിള്‍ കിക്കിലൂടെയാണ് റൊണാള്‍ഡോ രണ്ടാം ഗോള്‍ നേടിയത്. ഫുട്ബാള്‍ ചരിത്രത്തില്‍ ഏറ്റവും മനോഹരമായ ഗോള്‍ എന്നാണ് റയല്‍ പരിശീലകന്‍ സിനദിന്‍ സിദാന്‍ റോണോയുടെ ഗോളിനെ വിശേഷിപ്പിച്ചത്. ഡാനി കാര്‍വജാലിന്റെ ക്രോസിലായിരുന്നു റൊണാള്‍ഡോയുടെ അത്ഭുത ഗോള്‍.അവസാന 9 കളിയില്‍ നിന്നായി ഈ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം നേടിയത് 19 ഗോളാണ്. 2018 ല്‍ ആകെ 28 ഗോളും നേടിക്കഴിഞ്ഞു. കഴിഞ്ഞ 10 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നായി 16 ഗോള്‍ താരം സ്വന്തം പേരിലാക്കി. ആകെ ചാമ്പ്യന്‍സ് ലീഗില്‍ 119 ഗോള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?

ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പം റിയാക്ട് ചെയ്യാം; പുതിയ ഫീച്ചര്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍