കായികം

നില്‍മര്‍ ആവശ്യപ്പെട്ട പ്രതിഫലം ഡേവിഡ് ജെയിംസിനെ അലോസരപ്പെടുത്തി; വെളിപ്പെടുത്തല്‍ ഫുട്‌ബോള്‍ ഏജന്റിന്റേത്‌

സമകാലിക മലയാളം ഡെസ്ക്

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബ്രസീലിയന്‍ താരം നില്‍മറെ കണ്ടതിന് പിന്നാലെ ഇന്ത്യയിലേക്ക്, കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകുന്നതിനായിട്ടാണ് നില്‍മറിന്റെ യാത്ര എന്നായിരുന്നു അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍ നില്‍മര്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകില്ലെന്ന വ്യക്തമായ സൂചനകളാണ് കോച്ച് ഡേവിഡ് ജെയിംസിന്റെ ഭാഗത്ത് നിന്നുമുള്‍പ്പെടെ ഉണ്ടായത്. 

എന്നാല്‍ നില്‍മറെ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ലക്ഷ്യമിട്ടുവെന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണം നല്‍കുന്ന പ്രതികരണമാണ് മുന്‍ ഫുട്‌ബോള്‍ ഏജന്റിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. നില്‍മര്‍ ആവശ്യപ്പെട്ട പ്രതിഫലത്തെ ചൊല്ലിയായിരുന്നു ബ്രസീലിയന്‍ താരവുമായുള്ള കരാര്‍ ഒപ്പിടല്‍ തടസപ്പെട്ടത് എന്നാണ് വെളിപ്പെടുത്തല്‍. 

നില്‍മര്‍ ആവശ്യപ്പെട്ട ഉയര്‍ന്ന പ്രതിഫലം പരിശീലകന്‍ ഡേവിഡ് ജെയിംസിനെ അലോസരപെടുത്തിയിരുന്നു. എന്നാല്‍ നില്‍മറെ ടീമിലെത്തിക്കാന്‍ സാധിക്കുന്നില്ലെങ്കിലും നിലവിലെ ടീമില്‍ ഡേവിഡ് തൃപ്തനാണെന്നാണ് സൂചനകള്‍. 

നില്‍മറുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യങ്ങള്‍ക്ക്, ഞങ്ങള്‍ നെയ്മറിന് പിന്നാലെയാണ്. കരാറുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ മാത്രം, അത് 500 മില്യണിന്റെ മാത്രം എന്നെല്ലാമായിരുന്നു ഡേവിഡ് ജെയിംസിന്റെ പ്രതികരണം. എന്നാല്‍ ഗുഡ്യോണിനെ ടീമിലെത്തിക്കുകയും, പുള്‍ഗ തിരിച്ചെത്തുകയും ബെര്‍ബറ്റോവ് പരിക്ക് മാറി തിരിച്ചു വരികയും ചെയ്യുന്നതോടെ ഇപ്പോഴത്തെ ബ്ലാസ്‌റ്റേഴ്‌സ് നിര ഡേവിഡ് ജെയിംസിനെ നിരാശപ്പെടുത്താനിടയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത