കായികം

ലോക കപ്പ് കേരളത്തില്‍ കണ്ടത് 1.78 കോടി പ്രേക്ഷകര്‍; പുതിയ റെക്കോര്‍ഡ് തീര്‍ത്ത് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റഷ്യയില്‍ പന്തുരുണ്ടപ്പോള്‍ ലോക കപ്പ് കേരളത്തില്‍ നിന്നും കണ്ടത് 1.78 കോടി പേര്‍. ടെലിവിഷന്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ പുതിയ ഇന്ത്യന്‍ റെക്കോര്‍ഡ് തീര്‍ക്കുകയായിരുന്നു റഷ്യന്‍ ലോക കപ്പ്. സംസ്ഥാനം തിരിച്ചുള്ള കണക്കില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ് കേരളം. 

ലോക കപ്പ് ഏറ്റവും കൂടുതല്‍ പേര്‍ കണ്ടതില്‍ മുന്‍പില്‍ ബംഗാളാണ്. 2.22 കോടി പേരാണ് ബംഗാളില്‍ നിന്നും റഷ്യന്‍ ലോക കപ്പ് കണ്ടത്. ലോക കപ്പിന്റെ ഔദ്യോഗിക സംപ്രേഷകരായിരുന്ന സോണി പിക്‌ചേഴ്‌സ് നെറ്റ് വര്‍ക്കാണ് കണക്കുകള്‍ പുറത്തു വിട്ടത്. ലോക കപ്പ് സംപ്രേഷണത്തിന്റെ പരസ്യ വരുമാനത്തില്‍ നിന്നും 200 കോടി രൂപ ലഭിച്ചതായും സോണി വെളിപ്പെടുത്തുന്നു. 

ആകെ സംപ്രേഷണം ചെയ്തത് 64 മത്സരങ്ങള്‍. അത് ഇന്ത്യയില്‍ ആകെ കണ്ടത് 11.05 കോടി ജനങ്ങള്‍. ഇന്ത്യയില്‍ ക്രിക്കറ്റ് ഉള്‍പ്പെടെ മറ്റൊരു കായിക ഇനത്തിനും ലഭിക്കാത്ത കാഴ്ചക്കാരാണ് ലോക കപ്പ് ഫുട്‌ബോള്‍ ഇത്തവണ കണ്ടത്. 

ഫ്രാന്‍സ്-ക്രൊയേഷ്യ ഫൈനല്‍ ഇന്ത്യയില്‍ 5.1 കോടിയിലേറെ ആളുകള്‍ കണ്ടു. ഇംഗ്ലീഷിന് പുറമെ ഹിന്ദി, മലയാളം, ബംഗാളി, തമിഴ്, തെലുങ്ക് ഭാഷകളില്‍ കളിവിവരണം നല്‍കിയത് കാഴ്ചക്കാരുടെ എണ്ണം കൂട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത