കായികം

പ്രസിഡന്റ് കഴിഞ്ഞാല്‍ അഫ്ഗാനിസ്ഥാനില്‍ ഞാനാണ് പ്രശസ്തന്‍; അതിന് കാരണം സച്ചിന്റെ ട്വീറ്റും

സമകാലിക മലയാളം ഡെസ്ക്

പതിനൊന്നാം ഐപിഎല്‍ സീസണിലെ താരം റാഷിദ് ഖാനാണ്. ബൗളിങ്ങിലെ സ്ഥിരതയും മികവിനുമൊപ്പം ഫീല്‍ഡിങ്ങിലും ബാറ്റിങ്ങിലും തിളങ്ങിയ റാഷിദായിരുന്നു പതിനൊന്നാം ഐപിഎല്‍ സീസണില്‍ ആരാധകരുടെ മനം കവര്‍ന്നവരില്‍ പ്രധാനി. 

റാഷിദ് എന്ന അഫ്ഗാനിയോടുള്ള ഇഷ്ടം കൂടി അദ്ദേഹത്തിന് ഇന്ത്യന്‍ പൗരത്വം നല്‍കണം എന്ന് വരെ ആരാധകര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. അതോടെ റാഷിദ് ഞങ്ങളുടെ സ്വത്തും അഭിമാനവുമാണെന്ന് വ്യക്തമാക്കി അഫ്ഗാന്‍ പ്രസിഡന്റിന് തന്നെ രംഗത്തെത്തേണ്ടി വന്നു.

ഇപ്പോഴിതാ അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്റ് കഴിഞ്ഞാല്‍ പിന്നെ അഫ്ഗാനിസ്ഥാനില്‍ പ്രശസ്തന്‍ താനാണെന്നാണ് തോന്നുന്നതെന്നാണ് പത്തൊന്‍പതുകാരനായ റാഷിദ് പറയുന്നത്. ക്വാളിഫൈയര്‍ 2ലെ എന്റെ പ്രകടനത്തിന് ശേഷം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ട്വീറ്റ് ചെയ്തിരുന്നു. 

ബസിലേക്ക് കയറിയപ്പോഴായിരുന്നു ഒരു സുഹൃത്ത് സച്ചിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് അയച്ചു തന്നത്. അത് കണ്ട് ഞാന്‍ ശരിക്കും ഞെട്ടി. ഒന്നു രണ്ട് മണിക്കൂര്‍ ആലോചിച്ചതിന് ശേഷമാണ് ഞാന്‍ റിപ്ലേ ചെയ്തത്. മുഴുവന്‍ അഫ്ഗാനിസ്ഥാനും സച്ചിന്റെ ആ ട്വീറ്റ് കണ്ടിരിക്കും. അഫ്ഗാനിസ്ഥാനില്‍ സച്ചിന്‍ പ്രശസ്തനാണ്. എന്നെ ഇത്രത്തോളം പുകഴ്ത്തിയുള്ള സച്ചിന്റെ വാക്കുകള്‍ കണ്ട് അഫ്ഗാന്‍ ജനതയും ഞെട്ടിയിരിക്കുമെന്ന് റാഷിദ് പറയുന്നു. 

കോഹ് ലി, ഡിവില്ലിയേഴ്‌സ്, ധോനി എന്നിവരുടെ വിക്കറ്റെടുക്കുന്നതാണ് ഏറ്റവും ആശ്വാസകരമായി തോന്നിയത്. എന്റെ കരിയറിലെ ഏറ്റവും മികച്ച വിക്കറ്റുകള്‍ അവ ആയിരിക്കും. സ്പിന്‍ ബൗളിങ്ങിനെ തച്ചു തകര്‍ക്കുന്നവരാണ് അവര്‍. അവരുടെ വിക്കറ്റ് വീഴ്ത്തി എന്നത് എന്നും ഓര്‍മയില്‍ നില്‍ക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍