വിവിഎസ് ലക്ഷ്മണിന്റെ നൂറാം ടെസ്റ്റും, ഇന്ത്യന്‍ ടെസ്റ്റ് ടീം നായകനായി ധോനിയുടെ ആദ്യ ടെസ്റ്റുമായിരുന്നു അത്, നാഗ്പൂരില്‍ നടന്നത്. അന്ന് ടീം ഹോട്ടലിലേക്ക് ബസ് ഓടിച്ചത് ധോനി ആയിരുന്നുവെന്ന സംഭവം ഓര്‍ത്തെടുക്കുകയാണ് ലക്ഷ്മണ് ഇപ്പോള്‍. തന്റെ ആത്മകഥയായ 281 ആന്‍ഡ് ബിയോണ്ടിലാണ് ലക്ഷ്മണ് ഈ സംഭവത്തെ കുറിച്ച് എഴുതുന്നത്.
അന്ന് എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനായില്ല. ഗ്രൗണ്ടില്‍ നിന്നും ഹോട്ടലിലേക്ക് ഞങ്ങളെ നായകന് തന്നെ ഡ്രൈവ് ചെയ്തു കൊണ്ടുപോകുന്നു. അനില്‍ കുംബ്ലേ നായക സ്ഥാനം ഒഴിഞ്ഞതിന് ശേഷം ധോനി നായകനായി കളിച്ച ആദ്യ ടെസ്റ്റായിരുന്നു അത്. മറ്റുള്ളവരുടെ നോട്ടമൊന്നും ധോനിക്ക് അവിടെ വിഷയമായില്ല എന്ന് ലക്ഷ്മണ് കുറിക്കുന്നു.
ധോനി അങ്ങിനെയാണ്. കുസൃതിയുമുണ്ട്, വിനയാനിതനുമാണ്. ആ സന്തോഷവും കുസൃതിയുമൊന്നും ധോനിക്ക് ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. ധോനിയെ പോലെ അങ്ങിനെയൊരാളെ വേറെ കണ്ടിട്ടില്ലായെന്നും ലക്ഷ്മണ് പറയുന്നു. ധോനിയുടെ മനസാന്നിധ്യവും ശാന്ത സ്വഭാവവും മഹത്തരമാണ്. 2011ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇത് തങ്ങള്‍ ശരിക്കും കണ്ടിരുന്നു.
4-0ന് ഇംഗ്ലണ്ടില്‍ അപ്പോള്‍ തോറ്റ് നില്‍ക്കുകയായിരുന്നു ഞങ്ങള്‍. എന്റെ കരിയറിലെ മോശം സമയവും. അന്ന് ധോനി എന്റെ അരികിലേക്കെത്തി എന്ന പ്രചോദിപ്പിക്കാന്‍ ശ്രമിച്ചു. ആകെ നിരാശനായിരുന്ന എന്നെ ഉണര്‍ത്തുകയായിരുന്നു ധോനി അന്ന്. ഇങ്ങനെ നിരാശനായാന് നിങ്ങളുടെ കളിയെ അത് കൂടുതല്‍ ബാധിക്കും, അപ്പോള്‍ നിരാശനാകുന്നതിന്റെ പോയിന്റ് എന്താണെന്നാണ് ധോനി എന്നോടന്ന് ചോദിച്ചത് എന്നും ലക്ഷ്മണ് എഴുതുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ