കായികം

പോഗ്ബയുടെ ജേഴ്‌സി ലേലത്തില്‍ വെച്ചിട്ടും വാങ്ങാന്‍ ആളില്ല; ലോകകപ്പില്‍ അണിഞ്ഞ ബൂട്ട്‌സിനും വന്‍ തുകയില്ല

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പ് കിരീടത്തിലേക്കുള്ള കുതിപ്പില്‍ ഫ്രഞ്ച് താരം പോള്‍ പോഗ്ബ ധരിച്ച ബൂട്ട്‌സ് ലേലത്തില്‍ പോയി. പാരിസില്‍ നടന്ന ലേലത്തില്‍ 24 ലക്ഷം രൂപയ്ക്കാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മധ്യനിര താരത്തിന്റെ ബൂട്ട്‌സ് ലേലത്തില്‍ പോയത്. 

താഴെ തട്ടില്‍ നിന്നും വരുന്ന വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതില്‍ നിന്നും ലഭിക്കുന്ന പണം വിനിയോഗിക്കുന്നത്. 30 ലക്ഷം രൂപ മുതല്‍ 40 ലക്ഷം രൂപവരെയാണ് ലേലം നടത്തിയ കമ്പനി പ്രതീക്ഷിച്ചിരുന്നത് എങ്കിലും 24 ലക്ഷം രൂപയാണ് ഇതിലൂടെ ലഭിച്ചത്. 

ലോകകപ്പില്‍ താന്‍ ധരിച്ച ബൂട്ട്‌സിനൊപ്പം, 2016 യൂറോ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ചപ്പോള്‍ അണിഞ്ഞ ജേഴ്‌സിയും പോഗ്ബ ലേലം ചെയ്യുന്നതിനായി നല്‍കി. മൂന്ന് ലക്ഷം രൂപയ്ക്കാണ് ഇത് ലേലത്തില്‍ പോയത്. 2017 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഹോളണ്ടിനെതിരെ അണിഞ്ഞ പോഗ്ബയുടെ ജേഴ്‌സിക്ക് ലേലത്തില്‍ ലഭിച്ചത് രണ്ട് ലക്ഷം രൂപയും. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ പോഗ്ബയുടെ ഫോമില്ലായ്മയെ തുടര്‍ന്നാണ് ലേലത്തില്‍ വലിയ തുക പോഗ്ബയുടെ ബൂട്ട്‌സിനും ജേഴ്‌സികള്‍ക്കും ഉയരാതിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ജയം പിടിച്ചപ്പോള്‍ യുവന്റ്‌സിന് വേണ്ടി അണിഞ്ഞ പോഗ്ബയുടെ ജേഴ്‌സി ലേലത്തില്‍ സ്വന്തമാക്കുവാന്‍ ആരും തന്നെ മുന്നോട്ടു വന്നുമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍