കായികം

ഓസ്‌ട്രേലിയന്‍ നായകന്റെ ആനമണ്ടത്തരം ; വാട്‌ലിംഗിന് ജീവന്‍ ; പരിഹാസവും രൂക്ഷവിമര്‍ശനവും (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

പെര്‍ത്ത് : ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകന്‍ ടിം പെയ്‌നിന്റെ മണ്ടത്തരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുള്ളത്. പെയ്‌നിനെതിരെ രൂക്ഷവിമര്‍ശനമാണ് ഓസ്‌ട്രേലിയന്‍ ആരാധകര്‍ നടത്തുന്നത്. പെയ്‌നിനെ ടീമിന് വെളിയില്‍ കളയേണ്ട സമയം അതിക്രമിച്ചെന്നുവരെ ആരാധകര്‍ അഭിപ്രായപ്പെടുന്നു.

പെര്‍ത്തില്‍ നടന്ന ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയായിരുന്നു സംഭവം. മല്‍സരത്തിനിടെ കീവീസ് വിക്കറ്റ് കീപ്പര്‍ ബി ജെ വാട്‌ലിംഗിനെ പുറത്താക്കാന്‍ കിട്ടിയ സുവര്‍ണാവസരമാണ് പെയ്ന്‍ നഷ്ടപ്പെടുത്തിയത്. രണ്ടാം റണ്ണിനോടിയ വാട്‌ലിംഗ് ക്രീസിന് നടുവിലെത്തിയിരുന്നു. ഇതിനിടെ ഓസീസ് ഫീല്‍ഡര്‍ നതാന്‍ ലിയോണ്‍ പന്ത് കൈക്കലാക്കിയിരുന്നു.

ഇതു കണ്ട റോസ് ടെയ്‌ലര്‍ രണ്ടാം റണ്ണില്‍ നിന്നും വാട്‌ലിംഗിനെ പിന്തിരിപ്പിച്ചു. ഈ സമയത്തിനകം വാട്‌ലിംഗ് ക്രീസിന് നടുവില്‍ എത്തിയിരുന്നു. ഇതോടെ വാട്‌ലിംഗ് പുറത്തായെന്ന് കീവീസ് താരങ്ങള്‍ അടക്കം എല്ലാവരും തീരുമാനിച്ചു. സമയം കളയാതെ ലിയോണ്‍ പന്ത് കീപ്പര്‍ പെയ്‌ന് നല്‍കിയെങ്കിലും പന്ത് കൈപ്പിടിയിലൊതുക്കാന്‍ ഓസീസ് നായകന് കഴിഞ്ഞില്ല. അങ്ങനെ വാട്‌ലിംഗ് ഉറച്ച ഔട്ടില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തു.

ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ടിം പെയ്‌നിനെതിരെ രൂക്ഷ വിമര്‍ശനമാണ് നവമാധ്യമങ്ങളില്‍ നിറയുന്നത്. ടിം പെയ്‌നിനെ ടീമില്‍ നിന്നും ഒഴിവാക്കേണ്ട സമയം കടന്നുപോയെന്നാണ് ഒരു ആരാധകന്‍ അഭിപ്രായപ്പെട്ടത്. സ്റ്റീവന്‍ സ്മിത്തിന്റെ നായക വിലക്ക് അവസാനിക്കുന്നതോടെ, അലക്‌സ് കാരിയെ കീപ്പര്‍ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് മറ്റൊരാള്‍ നിര്‍ദേശിക്കുന്നു. ശരാശരി ക്യാപ്റ്റന്‍ മാത്രമാണ് ടിം പെയ്ന്‍, മോശം ബാറ്റ്‌സ്മാന്‍, അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതിലാണ് പെയ്‌നിന്റെ മികവെന്നും മറ്റൊരാള്‍ പരിഹസിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ