ന്യൂഡല്‍ഹി: വധശിക്ഷ കാത്ത് കഴിയുന്ന നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ സന്നദ്ധനായി കായിക താരം. ഇന്ത്യന്‍ ഷൂട്ടിങ് താരം വര്‍തിക സിങ്ങാണ് സന്നദ്ധത അറിയിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചത്.
തന്റെ രക്തം കൊണ്ട് എഴുതിയ കത്താണ് കേന്ദ്ര ആഭ്യന്തര മന്ത്രിക്കയച്ചത് എന്ന് വര്‍തിക അവകാശപ്പെടുന്നു. നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഞാന്‍ തന്നെ നടപ്പിലാക്കണം. അതിലൂടെ സമൂഹത്തിന് ഒരു സന്ദേശവും നല്‍കാനാവും, ഒരു സ്ത്രീക്ക് വധശിക്ഷ നടപ്പിലാക്കാനാവും എന്നത്, വര്‍തിക കത്തില്‍ പറയുന്നു.
സിനിമാ നടിമാരോയും, വനിതാ എംപിമാരോടും ഇക്കാര്യത്തില്‍ തന്നെ പിന്തുണയ്ക്കാനും വര്‍തിക ആവശ്യപ്പെടുന്നു. ഇത് സമൂഹത്തില്‍ ഒരു മാറ്റം കൊണ്ടുവരും എന്നാണ് തന്റെ പ്രതീക്ഷയെന്നും വര്‍തിക പറഞ്ഞു. 2012 ഡിസംബര്‍ 16ന് രാജ്യ തലസ്ഥാനത്ത് നടന്ന കൂട്ടബലാത്സംഗത്തിലെ പ്രതികളെ ഉടനെ തന്നെ വധശിക്ഷയ്ക്ക് വിധേയമാക്കും എന്ന അഭ്യൂഹം ശക്തമാണ്.
ബിഹാറില്‍ ബുക്സര്‍ ജയില്‍ അധികൃതരോട് വധശിക്ഷയ്ക്ക് ഉപയോഗിക്കുന പത്ത് തൂക്കു കയര്‍ തയ്യാറാക്കാന്‍ നിര്‍ദേശിച്ചത് നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാനാണെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ ആരാച്ചാര്‍ വരിക ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നാവുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ