കായികം

ഇതിഹാസ താരം റൗള്‍ ഗോണ്‍സാലസിന് റയല്‍ മാഡ്രിഡില്‍ പുതിയ ദൗത്യം

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ ഇതിഹാസ താരം റൗള്‍ ഗോണ്‍സാലസിന് പുതിയ ചുമതല നല്‍കി ക്ലബ്. റയല്‍ മാഡ്രിഡിന്റെ യൂത്ത് ടീമായ കാസ്റ്റിലയുടെ പരിശീലകനായി റൗളിനെ നിയമിച്ചത്. 

നാളെകളില്‍ റയലിന്റെ സീനിയര്‍ ടീമിനായി അണിനിരക്കാന്‍ തയ്യാറെടുക്കുന്ന താരങ്ങള്‍ക്കായാണ് റൗള്‍ തന്ത്രങ്ങള്‍ മെനയാനെത്തുന്നത്. ഈ സീസണില്‍ റയല്‍ ടീമിലെത്തിച്ച ജപ്പാനീസ് താരം കുബോയും, ബ്രസീല്‍ താരം റോഡ്രിഗോയും റൗള്‍ പരിശീലിപ്പിക്കുന്ന കാസ്റ്റില ടീമില്‍ ഉണ്ടാകും. 

മാര്‍ച്ച് മുതല്‍ റയലിന്റെ അണ്ടര്‍ 18 ടീമിനെ പരിശീലിപ്പിച്ച റൗളിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ പരിശീലക കരിയറിലെ നിര്‍ണായക ടേണിങ് പോയിന്റാണ് ഈ നിയമനമെന്ന് ഫുട്‌ബോള്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഭാവിയില്‍ സീനിയര്‍ ടീമിന്റെ പരിശീലകനായി റൗള്‍ എത്തുമെന്നതിന്റെ സൂചനയായും പണ്ഡിതര്‍ ക്ലബിന്റെ പുതിയ നീക്കത്തെ നിരീക്ഷിക്കുന്നു. 

കാസ്റ്റിലയുടെ പരിശീലക സ്ഥാനത്ത് നിന്നാണ് നിലവിലെ പരിശീലകന്‍ സിനദിന്‍ സിദാന്‍ സീനിയര്‍ ടീമിന്റെ കോച്ചായി ആദ്യ ഘട്ടത്തില്‍ എത്തിയത്. കഴിഞ്ഞ സീസണിന്റെ പകുതി വരെ ടീമിനെ പരിശീലിപ്പിച്ച സാന്റിയാഗോ സൊളാരിയുടെ കാസ്റ്റിലയില്‍ നിന്നാണ് സീനിയര്‍ ടീമിനെ പരിശീലിപ്പിക്കാനെത്തിയത്. 

റയലിന്റെ ഇതിഹാസ താരമായ റൗള്‍ ക്ലബിനൊപ്പം മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ആറ് ലാലിഗ കിരീടവും കരിയറിയില്‍ നേടിയിട്ടുണ്ട്. റയലിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതിന്റെ റെക്കോര്‍ഡ് ഇപ്പോഴും റൗളിന്റെ പേരിലാണ്. 741 മത്സരങ്ങളില്‍ ടീമിനായി കളിച്ച റൗള്‍ ടീമിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നില്‍ രണ്ടാമതുണ്ട്. 16 വര്‍ഷം റയലിനായി കളിച്ച റൗള്‍ 323 ഗോളുകളാണ് ടീമിനായി നേടിയത്. ഷാല്‍ക്കെ, ഖത്തര്‍ ടീം അല്‍ സദ്, ന്യൂയോര്‍ക്ക് കോസ്‌മോസ് ടീമുകള്‍ക്കായും റൗള്‍ കളിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ