കായികം

ഞാന്‍ സുഖമായിരിക്കുന്നു, ആശങ്ക വേണ്ട; നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ലാറയുടെ ശബ്ദ സന്ദേശം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇനി ആശങ്ക വേണ്ട. താന്‍ സുഖമായിരിക്കുന്നു എന്ന് ആരാധകരെ അറിയിച്ച് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. ഉടന്‍ ആശുപത്രി വിടുമെന്നും അദ്ദേഹം പറഞ്ഞു. 

ബുധനാഴ്ച ഞാന്‍ എന്റെ ഹോട്ടല്‍ മുറിയിലേക്കെത്തും, എല്ലാവരും ആകുലരാണ് എന്ന് എനിക്കറിയാം. ജിമ്മില്‍ കുറച്ചു കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് ഇടയില്‍ നെഞ്ചില്‍ വേദന അനുഭവപ്പെട്ടു. ഡോക്ടറെ കാണുന്നതാണ് നല്ലതെന്ന് തോന്നിയത് കൊണ്ട് ആശുപത്രിയിലേക്ക് വന്നു. ലാറ പറയുന്നു. ആശുപത്രിയിലേക്കെത്തിയപ്പോഴും നെഞ്ചുവേദന മാറിയില്ല. അതോടെ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തേണ്ടി വന്നുവെന്നാണ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് പുറത്തുവിട്ട ലാറയുടെ ശബ്ദ സന്ദേശത്തില്‍ പറയുന്നത്.

ലോകകപ്പ് ബ്രോഡ്കാസ്‌റ്റേഴ്‌സിന് വേണ്ടി ക്രിക്കറ്റ് വിദഗ്ധനായി കളി വിലയിരുത്തുന്നതിനാണ് ലാറ മുംബൈയിലെത്തിയത്. ആശുപത്രിയിലായിട്ടും രസകരമായാണ് ലാറ സംസാരിച്ചത്. ആശുപത്രി കിടക്കയുടെ ഊഷ്മളതയില്‍ കിടന്ന് ഇംഗ്ലണ്ട്-ഓസീസ് മത്സരം കാണുകയാണ്. ഇംഗ്ലണ്ടിന്റെ വലിയ ആരാധകനല്ല ഞാന്‍, ഇംഗ്ലണ്ടിനെ ഓസീസ് പിടിച്ചുകെട്ടും എന്നാണ് പ്രതീക്ഷിക്കുന്നത്. ഞാന്‍ സുഖം പ്രാപക്കും. 

എന്റെ ഫോണിലേക്ക് നിലയ്ക്കാത്ത വിളികളെത്തുന്നു. അതുകൊണ്ട് ഞാന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയാണ്. ഗുരുതരമായ പ്രശ്‌നങ്ങള്‍ ഇല്ലെന്നതിനാല്‍ ഡോക്ടര്‍മാരും സന്തുഷ്ടരാണെന്ന് ലാറ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ