കായികം

കോഹ് ലി ഒരു തമാശ മാത്രം, പരിഹാസം ഇംഗ്ലണ്ട് താരത്തിന്റേത്; പൊങ്കാലയിട്ട് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

വാചകം പൂര്‍ത്തിയാക്കുവാന്‍ പറഞ്ഞായിരുന്നു ആ ട്വീറ്റ്. എന്താണ് കോഹ് ലി എന്നായിരുന്നു ചോദ്യം. അതിന് മറുപടിയായി ഇന്ത്യന്‍ നായകനെ പരിഹസിച്ച് ട്വീറ്റ് ചെയ്ത് ആരാധകരുടെ പൊങ്കാല ഏറ്റുവാങ്ങുകയാണ് ഇംഗ്ലണ്ട് താരം ബെന്‍ ഡക്കറ്റ്. 

വിരാട് കോഹ് ലി ഒരു തമാശയാണ് എന്നായിരുന്നു ബെന്‍ ട്വീറ്റ് ചെയ്തത്. കരിയറിലെ 41ാം സെഞ്ചുറിയിലേക്ക് കോഹ് ലി എത്തിയപ്പോഴായിരുന്നു ബെന്നിന്റെ ട്വീറ്റ്. 2018ല്‍ 100ന് അടുത്ത് ബാറ്റിങ് ശരാശരിയുള്ള താരത്തെ ട്രോളി ആരാധകരുടെ രോക്ഷം ഏറ്റുവാങ്ങുകയാണ് ബെന്‍. 

ക്രിക്കറ്റ് ഫാന്‍ പേജായ ക്രിക്കറ്റ് ഷൗട്ടാണ് ട്വിറ്ററില്‍ ചോദ്യവുമായി എത്തിയത്. പേരില്‍ ഡക്കുള്ള താരമാണ്, 66 സെഞ്ചുറികള്‍ നേടിയ ഒരു താരത്തെ കളിയാക്കുന്നത് എന്ന് പറഞ്ഞാണ് ആരാധകരുടെ പരിഹാസം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത