കായികം

കോവിഡ്‌ 19; പണം വാരി ബട്ട്‌ലറുടെ ജേഴ്‌സി, ലേലത്തില്‍ വെച്ചത്‌ ലോകകപ്പ്‌ ഫൈനല്‍ നിമിഷത്തിലെ കുപ്പായം

സമകാലിക മലയാളം ഡെസ്ക്


ലണ്ടന്‍: ലോകകപ്പ്‌ ഫൈനലില്‍ അണിഞ്ഞ ഷര്‍ട്ട്‌ ലേലത്തില്‍ വെച്ച്‌ വന്‍ തുക കോവിഡ്‌ 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിച്ച്‌ ഇംഗ്ലണ്ട്‌ വിക്കറ്റ്‌ കീപ്പര്‍ ജോസ്‌ ബട്ട്‌ലര്‍. 60 ലക്ഷം രൂപയോളമാണ്‌ ബട്ട്‌ലറുടെ ഫൈനല്‍ ജേഴ്‌സിക്കായി ലഭിച്ചത്‌.

ഹൃദയ, ശ്വാസകോശ ചികിത്സ നടത്തുന്ന സ്‌പെഷ്യലിസ്റ്റ്‌ ആശുപത്രികള്‍ക്കാണ്‌ ബട്ട്‌ലര്‍ ഈ തുക നല്‍കുക. ഇ ബേയില്‍ ഒരാഴ്‌ച മുന്‍പാണ്‌ ബട്ട്‌ലര്‍ ജേഴ്‌സി ലേലത്തില്‍ വെച്ചത്‌. ചൊവ്വാഴ്‌ച ലേലം അവസാനിച്ചു. 82 പേര്‍ ലേലത്തില്‍ പങ്കെടുത്തു.

എനിക്ക്‌ അത്രയും പ്രിയപ്പെട്ട ജേഴ്‌സിയാണ്‌ ഇത്‌. എന്നാല്‍ ഇതുപോലൊരു മഹത്തായ കാര്യത്തിന്‌ വേണ്ടി അത്‌ ഉപയോഗിക്കുമ്പോള്‍ ഈ ജേഴ്‌സിയുടെ മഹത്വം കൂടുകയേ ഉള്ളുവെന്ന്‌ ബട്ട്‌ലര്‍ പറഞ്ഞു. ലോര്‍ഡ്‌സിലെ സൂപ്പര്‍ ഓവറിലെ അവസാന പന്തില്‍ റണ്‍ഔട്ട്‌ തീര്‍ക്കുമ്പോള്‍ ബട്ട്‌ലര്‍ അണിഞ്ഞ ടീഷര്‍ട്ടാണ്‌ ഇത്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ