കായികം

മെസി ഇന്റര്‍ മിലാനിലേക്ക്‌? റൊണാള്‍ഡിഞ്ഞോയെ സഹായിച്ചതും ബാഴ്‌സ താരം? രണ്ടിലും മെസിയുടെ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്



പാരാഗ്വെയില്‍ തടവില്‍ കഴിയുന്ന റൊണാള്‍ഡിഞ്ഞോയ്‌ക്ക്‌ വേണ്ടി ഇടപെട്ടു, സീരി എയിലേക്ക്‌ ചേക്കേറുന്നു എന്നി റിപ്പോര്‍ട്ടുകള്‍ തള്ളി ബാഴ്‌സ സൂപ്പര്‍ താരം മെസി. രണ്ടും വ്യാജ വാര്‍ത്തകളാണെന്ന്‌ മെസി വ്യക്തമാക്കി.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ്‌ രണ്ട്‌ റിപ്പോര്‍ട്ടുകളും തള്ളി മെസി പ്രതികരിച്ചത്‌. ബാഴ്‌സയിലെ തന്റെ മുന്‍ സഹതാരമായിരുന്ന റൊണാള്‍ഡിഞ്ഞോയെ ജയില്‍ മോചിതനാക്കുന്നതിന്‌ വേണ്ടി മെസി സാമ്പത്തിക സഹായം നല്‍കി എന്നായിരുന്നു വാര്‍ത്തകള്‍. റൊണാള്‍ഡിഞ്ഞോയെ കഴിഞ്ഞ ദിവസം ജയില്‍ നിന്ന്‌ വീട്ടുതടങ്കലിലേക്ക്‌ മാറ്റിയിരുന്നു. ഇത്‌ മെസിയുടെ ഇടപെടലിനെ തുടര്‍ന്നാണ്‌ എന്നാണ്‌ അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.



ബാഴ്‌സയില്‍ നിന്ന്‌ വിട്ട്‌ മെസി ഇന്റര്‍ മിലാനിലേക്ക്‌ ചേക്കേറുന്നു എന്ന റിപ്പോര്‍ട്ടുകളും ശക്തമായിരുന്നു. ടിഎന്‍ടി സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ടുകളുടെ സ്‌ക്രീന്‍ഷോട്ട്‌ എടുത്ത്‌, രണ്ട്‌ റിപ്പോര്‍ട്ടുകളും തെറ്റാണെന്ന്‌ മെസി വ്യക്തമാക്കി. ന്യൂവെല്‍സിന്റെ ഓള്‍ഡ്‌ ബോയ്‌സിനെ കുറിച്ച്‌ കഴിഞ്ഞ ആഴ്‌ച അവര്‍ പറഞ്ഞതും നുണയാണ്‌. ഭാഗ്യം ആരും വിശ്വസിക്കാതിരുന്നത്‌, മെസി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത