കായികം

ഇന്ത്യക്ക് വിജയലക്ഷ്യം 143 റണ്‍സ്; ലങ്ക തകര്‍ന്നു; ശര്‍ദ്ദുല്‍ ഠാക്കൂറിന് മൂന്ന് വിക്കറ്റ്

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: ഇന്ത്യയുടെ കണിശതയാര്‍ന്ന ബൗളിങ്ങിന് മുന്നില്‍ ഇന്‍ഡോറില്‍ തകര്‍ന്നടിഞ്ഞ് ലങ്കന്‍ പട. നിശ്ചിത ഓവറില്‍ ലങ്ക നേടിയത് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് മാത്രം. രണ്ട് റണ്‍സിനിടയിലാണ് ലങ്കയ്ക്ക് അവസാന മൂന്നു വിക്കറ്റ് നഷ്ടമായത്. 

ഇന്ത്യക്കായി പന്തെടുത്തവരെല്ലാം വിക്കറ്റ് വീഴ്ത്തി. ശര്‍ദ്ദുല്‍ ഠാക്കൂറായിരുന്നു കൂടുതല്‍ അപടകാരി. ഠാക്കൂര്‍ മൂന്നു വിക്കറ്റെടുത്തപ്പോള്‍ നവദീപ് സയ്‌നിയും കുല്‍ദീപ് യാദവും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. വാഷ്ങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 

34 റണ്‍സെടുത്ത കുശാല്‍ പെരേരയാണ് ലങ്കയുടെ ടോപ്പ് സ്‌കോറര്‍. 38 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. അതിനുശേഷം കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണു. അവസാന ഓവറുകളിലെത്തിയപ്പോഴേക്കും ലങ്കയുടെ ബാറ്റ്‌സ്മാന്‍മാര്‍ ഓരോരുത്തരായി ക്രീസ് വിട്ടു. നാല് പേര്‍ രണ്ടക്കം കാണാതെ പുറത്തായി. ഓപ്പണര്‍മാരായ ഗുണതിലകെ 20ഉം അവിഷ്‌ക ഫെര്‍ണാണ്ടൊ 22ഉം റണ്‍സ് നേടി.

ടോസ് നേടിയ ഇന്ത്യ ലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഗുവാഹത്തിയില്‍ നടന്ന ആദ്യ ട്വന്റി20 മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ