കായികം

അവരുടെ വിശപ്പ് അകറ്റാന്‍ മുന്‍പിലുണ്ട് ഇന്ത്യന്‍ പേസര്‍;  പഴങ്ങളും, ഭക്ഷണ പൊതിയും മാസ്‌കുകളുമായി മുഹമ്മദ് ഷമി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടയില്‍ സഹായഹസ്തം നീട്ടി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന ആളുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുകയാണ് ഇന്ത്യയുടെ ഷമി. 

ഉത്തര്‍പ്രദേശിലെ സഹസ്പൂരിലാണ് ഷമി ഇപ്പോള്‍ കഴിയുന്നത്. സഹസ്പൂരിലെ തന്റെ വീടിനോട് ചേര്‍ന്ന് ഭക്ഷണം വിതരണം ചെയ്യുന്ന  സെന്ററുകള്‍ ആരംഭിച്ചിരിക്കുകയാണ് താരം. ദേശിയ പാത 24ലൂടെ കടന്നു പോവുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണ പൊതികളും, മാസ്‌കുകളും ഷമി വിതരണം ചെയ്യുന്നുണ്ട്. 

ഷമി സഹായ ഹസ്തം നീട്ടുന്നതിന്റെ വീഡിയോ ബിസിസിഐ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നു. ബസിലും മറ്റും പോകുന്നവര്‍ക്ക് പഴങ്ങളും മാസ്‌കുക്കളും ഷമി വിതരണം ചെയ്യുന്നത് വീഡിയോയില്‍ കാണാം. വീടുകളിലേക്കെത്താന്‍ ലക്ഷ്യം വെക്കുന്നവര്‍ക്ക് ഷമിയുടെ സഹായം എന്ന് പറഞ്ഞ് പറഞ്ഞ് ബിസിസിഐ, നമ്മള്‍ ഈ പോരില്‍ ഒരുമിച്ചാണെന്നും ഓര്‍മപ്പെടുത്തുന്നു. 

കഴിഞ്ഞ ദിവസം ഷമിക്കെതിരെ മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്തെത്തിയിരുന്നു. ഷമിക്കൊപ്പമുള്ള പഴയ സ്വകാര്യ ചിത്രം പങ്കുവെച്ചായിരുന്നു ഹസിന്റെ വരവ്. നിങ്ങള്‍ ഒന്നുമല്ലാതിരുന്നപ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് പരിശുദ്ധ. ഇപ്പോള്‍ ഒന്നിനും കൊള്ളാത്തവള്‍. പച്ചക്കള്ളങ്ങള്‍ എന്നും മൂടി വെക്കാനാവില്ലെന്നും ഷമിക്കൊപ്പമുള്ള നഗ്ന ഫോട്ടോയ്ക്ക് ഒപ്പം ഹസിന്‍ ജഹാന്‍ കുറിച്ചിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് സഹായ ഹസ്തവുമായി ഷമി എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ