കായികം

ലോക ക്രിക്കറ്റില്‍ ഏറ്റവും സ്വാധീനശേഷിയുള്ള താരം, പേടിയുമില്ല; കോഹ് ലിയെ പുകഴ്ത്തി ചാപ്പല്‍ 

സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലി ലോകക്രിക്കറ്റില്‍ തന്നെ ഇന്നുള്ളതില്‍ ഏറ്റവും സ്വാധീനശേഷിയുള്ള താരമാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകനും ഇന്ത്യന്‍ കോച്ചുമായിരുന്ന ഗ്രേഗ് ചാപ്പല്‍. കോഹ്ലി ശക്തമായ കാഴ്ചപാടുകള്‍ ഉള്ള വ്യക്തിയാണെന്നും അവ തുറന്നുപറയുന്നതില്‍ അദ്ദേഹം സന്തോഷവാനാണെന്നും ചാപ്പല്‍ പറയുന്നു. കോഹ്ലിയെപ്പോലൊരു താരം ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ താത്പര്യം കാണിക്കുന്നതിനെയും ചാപ്പല്‍ പ്രകീര്‍ത്തിച്ചു. 

'കോഹ് ലിക്ക് ടെസ്റ്റ് ക്രിക്കറ്റ് ഇഷ്ടമാണ്. അദ്ദേഹം ടെസ്റ്റ് കളിക്കുന്നത് കൂടുതല്‍ ആളുകള്‍ ടെസ്റ്റ് ഫോര്‍മാറ്റിനെ ഇഷ്ടപ്പെടാന്‍ കാരണമാകും. കാരണം ഇന്ത്യന്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട്', ചാപ്പല്‍ പറഞ്ഞു. ഇന്ത്യന്‍ നായകന് ടെസ്റ്റ് മത്സരങ്ങളോട് താത്പര്യമില്ലെങ്കില്‍ അത് തീര്‍ച്ചയായും ആ ഫോര്‍മാറ്റിനോടുള്ള ആരാധകരുടെ ഇഷ്ടത്തെയും ബാധിക്കും. വിരാടിന് ടെസ്റ്റ് ഇഷ്ടമാണ് അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീം ടെസ്റ്റ് മത്സരങ്ങള്‍ ഇനിയും തുടരുമെന്ന് ചാപ്പല്‍ അഭിപ്രാപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത