കായികം

'രോഹിത്തിന്റെ മടക്കത്തിന് കാരണം പിതാവിന്റെ അസുഖം'; കോഹ്‌ലിയുടെ പരാതിക്ക് പിന്നാലെ ബിസിസിഐയുടെ ഇടപെടല്‍ 

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇന്ത്യന്‍ ടീമിനൊപ്പം രോഹിത് ശര്‍മ ഓസ്‌ട്രേലിയയിലേക്ക് പറക്കാതിരുന്ന സംഭവത്തില്‍ വ്യക്തത വരുത്തി ബിസിസിഐ. പിതാവിന്റെ അസുഖത്തെ തുടര്‍ന്നാണ് രോഹിത് ഐപിഎല്ലിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയത് എന്നാണ് ബിസിസിഐയുടെ വിശദീകരണം. 

രോഹിത്തിന്റെ പരിക്ക് സംബന്ധിച്ച് കാര്യങ്ങളില്‍ വ്യക്തത ഇല്ലെന്നും, എന്തുകൊണ്ടാണ് ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് വരാതിരുന്നത് എന്ന് അറിയില്ലെന്നും കോഹ്‌ലി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിസിസിഐയുടെ വിശദീകരണം.

ഡിസംബര്‍ 11ന് രോഹിത്തിന്റെ ഫിറ്റ്‌നസ് പരിശോധിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. സുഖമില്ലാതിരിക്കുന്ന പിതാവിന്റെ അടുത്ത് എത്തുന്നതിനായാണ് രോഹിത് മുംബൈയിലേക്ക് മടങ്ങി എത്തിയത്. പിതാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി കണ്ടതോടെയാണ് രോഹിത്  എന്‍സിഎയിലേക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനായുള്ള പരിശീലനത്തിനായി പോയത്, ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനയില്‍ പറയുന്നു. 

ഫിറ്റ്‌നസ് വീണ്ടെടുത്ത് രോഹിത് ഓസ്‌ട്രേലിയയിലേക്ക് എത്തിയാലും ആദ്യ രണ്ട് ടെസ്റ്റ് താരത്തിന് നഷ്ടമാവും. ക്വാറന്റൈനില്‍ ഇരിക്കേണ്ടി വരുന്നതിനെ തുടര്‍ന്നാണ് ഇത്. ഡിസംബര്‍ 17നാണ് ടെസ്റ്റ് തുടങ്ങുക. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുമ്പോഴാണ് രോഹിത്തിന് പരിക്കേറ്റത്. എന്നാല്‍ ഫൈനല്‍ ഉള്‍പ്പെടെ കളിക്കാന്‍ രോഹിത് ഇറങ്ങിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്