കായികം

മികച്ച് ഫോമിൽ കളിക്കുന്ന ഡേവിഡ് വാർണർ ടീമിന് പുറത്ത്; ട്വന്റി-20 മത്സരങ്ങളിൽ കമ്മിൻസും ഇല്ല

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: മികച്ച ഫോമിൽ കളിക്കുന്ന ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണർ ഡേവിഡ് വാർണർ പരിക്കേറ്റ് പുറത്ത്. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ലാൻഡിങിനിടെ അടിതെറ്റി വീണ് താരത്തിന് പരിക്കേറ്റത്. ഇന്ത്യയ്ക്ക് എതിരെ നടക്കാനിരിക്കുന്ന മൂന്നാം ഏകദിനത്തി വാർണർ കളിക്കില്ല. 

പരിക്ക് കാരണം ഏകദിന, ട്വന്റി-20 മത്സരങ്ങളിൽ താരത്തിന് വിശ്രമം അനുവദിച്ചതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. ഡിസംബർ 17 -ന് അഡ്‌ലെയ്ഡിൽ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് പരിക്ക് ഭേദമാക്കാനാണ് ശ്രമം. 

കഴിഞ്ഞ രണ്ടു ഏകദിനങ്ങളിലും വാർണറുടെ മികച്ച ബാറ്റിങ്ങിലൂടെയാണ് ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരെ മികച്ച തുടക്കം കണ്ടെത്തിയത്. ‍‍69, 83 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്കോർ. നിലവിൽ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയ ഏകദിന പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. 

വാർണർക്ക് പുറമെ ഇനിയുള്ള ട്വന്റി20 മത്സരങ്ങളിൽ പാറ്റ് കമ്മിൻസിനും വിശ്രമം അനുവദിക്കാൻ ഓസ്‌ട്രേലിയൻ മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്. നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര മുൻനിർത്തിയാണിത്. കമ്മിൻസിന് പകരക്കാരനായി ഡാർസി ഷോർട്ട് ഓസ്‌ട്രേലിയയുടെ ട്വന്റി-20 സ്‌ക്വാഡിൽ ഇടംപിടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത