കായികം

19 വയസില്‍ നിങ്ങള്‍ എന്ത് ചെയ്യുകയായിരുന്നു? ആ കുട്ടിയെ വെറുതെ വിടൂ; യശസ്വിക്ക് വേണ്ടി ആകാശ് ചോപ്ര 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യയുടെ യുവതാരം യശസ്വി ജയസ്വാളിനെ പരിഹസിക്കുന്നവര്‍ക്കെതിരെ മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ആ കുട്ടിയെ വെറുതെ വിടാനാണ് ആകാശ് ചോപ്ര ആവശ്യപ്പെടുന്നത്.

അല്‍പ്പം ദയ കാണിക്കു. അത് മാത്രമാണ് എനിക്ക് പറയാനുള്ളത്. ദയവ് ചെയ്ത് ആ കുട്ടിയെ വെറുതെ വിടു. മുതിര്‍ന്ന കളിക്കാര്‍ക്ക് ഈ തമാശകള്‍ ഉള്‍ക്കൊള്ളാനാവും. എന്നാല്‍ ഒരു 19കാരനില്‍ നിന്ന് അതേ പക്വത നിങ്ങള്‍ പ്രതീക്ഷിക്കരുത്. 19കാരനെ പരിഹസിക്കുന്നതിന് മുന്‍പ് സ്വയം ചോദിക്കു, 19 വയസില്‍ നിങ്ങള്‍ എന്താണ് ചെയ്തിരുന്നത് എന്ന്. 

നിങ്ങള്‍ ഇപ്പോള്‍ പരിഹസിക്കുന്ന ആ കൂട്ടി അണ്ടര്‍ 19ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കഴിഞ്ഞു. ലോകകപ്പില്‍ മാന്‍ ഓഫ് ദി ടൂര്‍ണമെന്റായി. ലിസ്റ്റ് എ ക്രിക്കറ്റില്‍ മുംബൈക്ക് വേണ്ടി ഇരട്ട സെഞ്ചുറി നേടി, ആകാശ് ചോപ്ര ചൂണ്ടിക്കാണിക്കുന്നു. ഐപിഎല്ലില്‍ ഇതുവരെ ഫോമിലേക്ക് യശസ്വി എത്തിയിട്ടില്ല. 

ഡല്‍ഹിക്കെതിരെ 36 പന്തിലാണ് രാജസ്ഥാന്‍ ഓപ്പണര്‍ 34 റണ്‍സ് നേടിയത്. 6, 0, എന്നിവയാണ് അവസരം ലഭിച്ച മറ്റ് രണ്ട് കളികളിലെ യശസ്വിയുടെ സ്‌കോര്‍. അണ്ടര്‍ 19 ലോകകപ്പില്‍ യശസ്വിയുടെ ബാറ്റിങ് ബലത്തിലാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. അണ്ടര്‍ 23 സികെ നായിഡു ട്രോഫിയില്‍ സ്ഥിരത നിലനിര്‍ത്തി മികവ് കാണിക്കുക കൂടി ചെയ്തതോടെയാണ് യശസ്വിക്ക് രാജസ്ഥാന്‍ റോയല്‍സില്‍ സ്ഥാനം ലഭിക്കുന്നത്. 

അണ്ടര്‍ 19 ലോകകപ്പില്‍ 6 ഇന്നിങ്‌സില്‍ 5ലും യശസ്വി അര്‍ധ ശതകം കണ്ടെത്തി. ഒരു സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. ഇവിടെ ഒരു കളിയില്‍ മാത്രമാണ് യശസ്വിക്ക് അര്‍ധ ശതകം നേടാനാവാതെ പോയത്. ജപ്പാന് എതിരെ. 42 റണ്‍സ് മാത്രമായിരുന്നു ജപ്പാനെതിരെ ഇന്ത്യക്ക് ചെയ്‌സ് ചെയ്യേണ്ടിയിരുന്നത്. ലിസ്റ്റ് എയില്‍ മുംബൈക്ക് വേണ്ടി 203 റണ്‍സ് യശസ്വി സ്‌കോര്‍ ചെയ്തതോടെ ഇന്ത്യയുടെ ഭാവി താരം എന്ന വിലയിരുത്തലുകള്‍ ശക്തമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്