കായികം

എന്താണ് ഇതെന്ന് സ്മിത്തിനോട് ആരാധകര്‍; 6 കളിയില്‍ 5 വട്ടവും രണ്ടക്കം കാണാതെ പുറത്ത്, പിന്തുണയുമായി ഫ്രാഞ്ചൈസി 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: കഴിഞ്ഞ 6 കളിയില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സ്റ്റീവ് സ്മിത്ത് രണ്ടക്കം കടക്കാതെ പുറത്തായത് 5 വട്ടം. വിമര്‍ശനം ശക്തമായതോടെ സ്മിത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് എത്തുകയാണ് രാജസ്ഥാന്‍ റോയല്‍സ്. 

സ്മിത്തില്‍ ഫ്രാഞ്ചൈസിക്ക് വിശ്വസമുണ്ടെന്ന് രാജസ്ഥാന്‍ റോയല്‍സ് സ്പിന്‍ കണ്‍സള്‍ട്ടന്റ് സയ്രാജ് ഭാഹതുലെ പറഞ്ഞു. വളരെ മികച്ച ക്യാപ്റ്റനാണ് സ്മിത്ത്. മികച്ച കളിക്കാരനും. തുടക്കത്തില്‍ മികവ് കാണിക്കാനായിരുന്നു സ്മിത്തിന്. റണ്‍സ് കണ്ടെത്തി. തന്റെ കളിയില്‍ കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയാണ് സ്മിത്ത്. ഇനി വരുന്ന കളികളില്‍ സ്മിത്ത് സ്‌കോര്‍ ചെയ്യുമെന്ന് ഉറപ്പുണ്ടെന്നും ഭഹതുലെ പറഞ്ഞു. 

ഡല്‍ഹിക്കെതിരെ നാല് പന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രം എടുത്താണ് സ്മിത്ത് മടങ്ങിയത്. പഞ്ചാബിനെതിരെ അര്‍ധ ശതകം നേടിയതിന് ശേഷം 3,5,6,24,5,1 എന്നിങ്ങനെയാണ് സ്മിത്തിന്റെ സ്‌കോര്‍. സ്മിത്തിന്റെ ഫോം ഇല്ലായ്മ പരിചയസമ്പത്തില്ലാത്ത ഡല്‍ഹിയുടെ മധ്യനിരയ്ക്ക് കൂടുതല്‍ സമ്മര്‍ദം നല്‍കുന്നു. 

ഡല്‍ഹിക്കെതിരെ സ്മിത്ത് ഒഴികെയുള്ള രാജസ്ഥാന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് നല്ല തുടക്കം കണ്ടെത്താനായിരുന്നു. ബെന്‍ സ്റ്റോക്ക്‌സ് 25 പന്തില്‍ 42 റണ്‍സും, ജോസ് ബട്ട്‌ലര്‍ 9 പന്തില്‍ 22 റണ്‍സും നേടി. സഞ്ജു രണ്ട് സിക്‌സുകളുടെ അകമ്പടിയോടെ 25 റണ്‍സും, റോബിന്‍ ഉത്തപ്പ 32 റണ്‍സും നേടി. എന്നാല്‍ വിജയ ലക്ഷ്യത്തിലേക്ക് ടീമിനെ അടുപ്പിച്ച് ക്രീസില്‍ നില്‍ക്കാന്‍ ഇവര്‍ക്കായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ