കായികം

താര ലേലത്തില്‍ പണമൊഴുക്കുക ലക്ഷ്യം; ഐപിഎല്‍ പ്രതിഫലം വെട്ടിക്കുറച്ച് കോഹ്‌ലിയും ധോനിയും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്‍ പ്രതിഫല തുക കുറച്ച് വിരാട് കോഹ് ലിയും എംഎസ് ധോനിയും. ഐപിഎല്‍ മെഗാ താര ലേലത്തിന് മുന്‍പായി ഫ്രൈഞ്ചൈസികള്‍ ടീമില്‍ നിലനിര്‍ത്തുന്ന കളിക്കാരുടെ പേരുകളും പ്രതിഫലവും പുറത്തു വിട്ടിരുന്നു. 

15 കോടി രൂപയ്ക്കാണ് കോഹ് ലിയെ ബാംഗ്ലൂര്‍ ടീമില്‍ നിലനിര്‍ത്തുന്നത്. 2 കോടി രൂപയാണ് പ്രതിഫലത്തില്‍ നിന്ന് കോഹ്‌ലി കുറച്ചത്. 17 കോടിയായിരുന്നു കഴിഞ്ഞ സീസണില്‍ കോഹ് ലിയുടെ പ്രതിഫലം. മെഗാ താര ലേലത്തിലൂടെ പുതിയ ടീമിനെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കോഹ് ലി പ്രതിഫലം കുറച്ചത്. 33 കോടി രൂപയാണ് ടീമില്‍ കളിക്കാരെ നിലനിര്‍ത്താന്‍ ബാംഗ്ലൂര്‍ വിനിയോഗിച്ചത്. ഇനി 57 കോടി രൂപയുമായി അവര്‍ക്ക് താര ലേലത്തിലിറങ്ങാം.

അടുത്ത സീസണില്‍ ധോനി ചെന്നൈക്ക് വേണ്ടി കളിക്കുമോ എന്ന ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ 12 കോടി രൂപയ്ക്ക് ചെന്നൈ തങ്ങളുടെ നായകനെ നിലനിര്‍ത്തി. ഇവിടെ ധോനിയും പ്രതിഫലം കുറച്ചതായി ചെന്നൈ വ്യക്തമാക്കുന്നു. ഇതോടെ രവീന്ദ്ര ജഡേജയാണ് ചെന്നൈ നിലയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം.16 കോടി രൂപയ്ക്കാണ് രവീന്ദ്ര ജഡേജയെ ചെന്നൈ നിലനിര്‍ത്തിയത്. 

കോഹ് ലിയേക്കാള്‍ പ്രതിഫലം ഇവര്‍ക്ക് 

കോഹ്‌ലിയുടെ പ്രതിഫലം വെട്ടിക്കുറച്ചതോടെ കോഹ് ലിയേക്കാള്‍ ഐപിഎല്ലില്‍ പ്രതിഫലം വാങ്ങുന്നവരില്‍ ഋഷഭ് പന്ത് ഉള്‍പ്പെടെ ഉള്ള താരങ്ങളുണ്ട്. 16 കോടി രൂപയോടെയാണ് ഋഷഭ് പന്തിനെ ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തുന്നത്. 16 കോടി രൂപയാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയുടെ പ്രതിഫലം. രവീന്ദ്ര ജഡേജയ്ക്കും കോഹ് ലിയേക്കാള്‍ പ്രതിഫലമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം