കായികം

ഏകദിന ക്യാപ്റ്റന്‍ സ്ഥാനവും കോഹ്‌ലിക്ക് നഷ്ടമാവുന്നു? ബിസിസിഐ തീരുമാനം ഈ ആഴ്ച അറിയാം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് വിരാട് കോഹ്‌ലി തുടരുമോ എന്നതില്‍ ബിസിസിഐയുടെ തീരുമാനം ഈ ആഴ്ച അറിയാം. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തെ ഈ ആഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന. 

വിരാട് കോഹ് ലിയെ ഏകദിന നായക സ്ഥാനത്ത് നിന്നും മാറ്റി ഇനി വരുന്ന ടി20, ഏകദിന ലോകകപ്പുകള്‍ക്ക് മുന്‍പ് രോഹിത്തിന് ടീമിനെ പടുത്തുയര്‍ത്താന്‍ സമയം നല്‍കണം എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഏകദിന നായക സ്ഥാനത്ത് കോഹ് ലിയെ തുടരാന്‍ അനുവദിക്കണം എന്ന നിര്‍ദേശവും ശക്തമാണ്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായുമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചാല്‍ സൗത്ത് ആഫ്രിക്കന്‍ പര്യടനം ഉപേക്ഷിക്കും

ഒമൈക്രോണിന്റെ ഭീഷണി നിലനില്‍ക്കുന്നുണ്ട് എങ്കിലും സൗത്ത് ആഫ്രിക്കന്‍ പര്യടനവുമായി മുന്‍പോട്ട് പോകാനാണ് ഇപ്പോഴത്തെ തീരുമാനം എന്ന് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ടീം പ്രഖ്യാപനം നീട്ടിവെച്ചു. ന്യൂസിലാന്‍ഡിന് എതിരായ രണ്ടാം ടെസ്റ്റ് അവസാനിച്ചതിന് പിന്നാലെ ഇന്ത്യന്‍ സംഘം സൗത്ത് ആഫ്രിക്കയിലേക്ക് പറക്കും. 

എന്നാല്‍ ഒമൈക്രോണിന്റെ സാഹചര്യത്തില്‍ പര്യടനം ഉപേക്ഷിക്കാന്‍ കേന്ഗ്പ സര്‍ക്കാര്‍ പറഞ്ഞാല്‍ പിന്മാറുമെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഈ ശനിയാഴ്ച ബിസിസിഐ യോഗം ചേരുന്നുണ്ട്. ഇവിടെ സൗത്ത് ആഫ്രിക്കന്‍ പര്യടനവും ടീം സെലക്ഷനും ചര്‍ച്ചയായേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ