കായികം

എന്താ ഇവിടെ? മുകളിലേക്ക് പോകൂ! കളി തടസപ്പെടുത്തി സ്‌പൈഡര്‍ കാമറ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യ-ന്യൂസിലാന്‍ഡ് ടെസ്റ്റിന്റെ മൂന്നാം ദിനം കളി തടസപ്പെടുത്തി സ്‌പൈഡര്‍ കാമറ. ഇതോടെ ചായക്കുള്ള ഇടവേള അമ്പയര്‍മാര്‍ക്ക് നേരത്തെ എടുക്കേണ്ടി വന്നു. 

ഗ്രൗണ്ടില്‍ നിന്ന് ഏതാനും അടി താഴെ മാത്രമായാണ് സ്‌പൈഡര്‍ കാമറ തൂങ്ങിക്കിടന്നത്. ഇത് മുകളിലേക്ക് ഉയര്‍ത്താന്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ശ്രമം നടന്നെങ്കിലും ഫലിച്ചില്ല. ഇതോടെ അമ്പയര്‍ നിതിന്‍ മേനോനും അനില്‍ ചൗധരിയും ചായക്ക് പിരിയുന്നതായി അറിയിച്ചു. വിരാട് കോഹ് ലിയും സൂര്യകുമാര്‍ യാദവും ആര്‍ അശ്വിനും താഴെ വന്നിരിക്കുന്ന സ്‌പൈഡര്‍ കാമറയോട് മുകളിലേക്ക് പോകാന്‍ പറഞ്ഞ് തമാശയുമായി എത്തി. 

മൂന്നാം ദിനം തന്നെ കളി ഫിനിഷ് ചെയ്യാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് തടയിട്ട് ഡാരില്‍ മിച്ചല്‍ അര്‍ധ ശതകം കണ്ടെത്തി. എങ്കിലും ന്യൂസിലാന്‍ഡിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ കഴിഞ്ഞില്ല. 129 റണ്‍സിലേക്ക് എത്തിയപ്പോള്‍ തന്നെ ന്യൂസിലാന്‍ഡിന്റെ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി