കായികം

വെസ്റ്റ് ഇന്‍ഡീസ് സംഘത്തിലെ 5 പേര്‍ക്ക് കൂടി കോവിഡ്; പാകിസ്ഥാനെതിരായ പരമ്പര ഉപേക്ഷിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: പാകിസ്ഥാന്‍ പര്യടനത്തിലുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിലെ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കാനിരിക്കെയാണ് അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 

ഷായ് ഹോപ്പ്, അകിയല്‍ ഹൊസെയ്ന്‍, ജസ്റ്റിന്‍ ഗ്രീവ്‌സ് എന്നീ കളിക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അസിസ്റ്റന്റ് കോച്ച് റോഡി എസ്റ്റ്വിക്ക്, ടീം ഫിസിഷന്‍ ഡോ അക്ഷയ് മന്‍സിങ് എന്നിവരാണ് സപ്പോര്‍ട്ട് സ്റ്റാഫില്‍ കോവിഡ് സ്ഥിരീകരിച്ചവര്‍. 

വിന്‍ഡിസ് സംഘത്തില്‍ ഇനിയുള്ളത് 14 കളിക്കാര്‍

കോവിഡ് സ്ഥിരീകരിച്ച മൂന്ന് കളിക്കാരും ഇനിയുള്ള മത്സരം കളിക്കില്ലെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് വ്യക്തമാക്കി. ഇന്നത്തെ ടി20ക്ക് പുറമെ മൂന്ന് ഏകദിനങ്ങളുമാണ് ഇനിയുള്ളത്. കോവിഡ് സ്ഥിരീകരിച്ച കളിക്കാര്‍ക്ക് ഇനി 10 ദിവസം ഐസൊലേഷനില്‍ കഴിയണം. 

ഇനിയും ടീമിനുള്ളില്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ പരമ്പര റദ്ദാക്കാന്‍ തീരുമാനിച്ചേക്കും. ഷെല്‍ഡന്‍ കോട്രല്‍, റോസ്റ്റണ്‍ ചേസ്, കെയ്ല്‍ മയേഴ്‌സ് എന്നിവര്‍ക്കാണ് ആദ്യം കോവിഡ് പോസിറ്റീവായത്. ഡെവോണ്‍ തോമസിന് ആദ്യ ടി20ക്ക് ഇടയില്‍ പരിക്കേറ്റിരുന്നു. ഇതോടെ ആറ് കളിക്കാരുടെ കുറവാണ് വിന്‍ഡിസ് ടീമിലുള്ളത്. ഇനി 14 അംഗ സംഘത്തില്‍ നിന്നാണ് ടി20ക്കും ഏകദിനത്തിനുമുള്ള പ്ലേയിങ് 11നെ വിന്‍ഡിസിന് കണ്ടെത്തേണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു