കായികം

'ഡിസ്മിസലുകളിലെ സെഞ്ചുറി'; സെഞ്ചൂറിയനില്‍ ധോനിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഋഷഭ് പന്ത്‌

സമകാലിക മലയാളം ഡെസ്ക്

സെഞ്ചൂറിയന്‍: സൗത്ത് ആഫ്രിക്കയില്‍ എംഎസ് ധോനിയുടെ വിക്കറ്റ് കീപ്പിങ് റെക്കോര്‍ഡുകളിലൊന്നില്‍ കണ്ണുവെച്ച് ഋഷഭ് പന്ത്. 100 ഡിസ്മിസലുകളിലേക്ക് അതിവേഗത്തില്‍ എത്തുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് പന്തിന് മുന്‍പില്‍ നില്‍ക്കുന്നത്. 

ടെസ്റ്റില്‍ 100 ഡിസ്മിസലുകള്‍ക്കായി ഋഷഭ് പന്തിന് ഇനി വേണ്ടത് മൂന്നെണ്ണം കൂടിയാണ്. 26 ടെസ്റ്റില്‍ നിന്ന് 97 ഡിസ്മിസലുകളാണ് ഇപ്പോള്‍ പന്തിന്റെ പേരിലുള്ളത്. 36 ടെസ്റ്റില്‍ നിന്ന് നിന്നാണ് 100 ഡിസ്മിസലുകള്‍ ധോനിയില്‍ നിന്ന് വന്നത്. 

പന്തില്‍ 50ാമത്തെ ഫസ്റ്റ് ക്ലാസ് മത്സരം

100 ഡിസ്മിസലുകള്‍ തന്റെ പേരിലാക്കുന്ന നാലാമത്തെ കളിക്കാരനുമാവും പന്ത് ഇവിടെ. ധോനിക്ക് പുറമെ നയന്‍ മോങ്ങിയ, സയിജ് കിര്‍മാണി, വൃധിമാന്‍ സാഹ എന്നിവരാണ് ഈ നേട്ടം തൊട്ടത്. സെഞ്ചുറിയനില്‍ പന്ത് ഇറങ്ങുമ്പോള്‍ അത് പന്തില്‍ 50ാമത്തെ ഫസ്റ്റ് ക്ലാസ് മത്സരവുമാവും. 

2019ലെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ പന്ത് ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ പരിചയസമ്പത്ത് നിറഞ്ഞ വൃധിമാന്‍ സാഹയ്ക്കാണ് ഇന്ത്യ അന്ന് പരിഗണന നല്‍കിയത്. ഇത്തവണ സൗത്ത് ആഫ്രിക്കയില്‍ പന്താണ് ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍. വിക്കറ്റ് കീപ്പര്‍, ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ പന്തിന്റെ പ്രകടനം നിര്‍ണായകമാവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്