കായികം

'ഐപിഎല്‍ കളിക്കാന്‍ ആഗ്രഹിക്കുന്നവരെ വിലക്കാനാവില്ല'; സാമ്പത്തിക നേട്ടങ്ങളിലേക്ക് ചൂണ്ടി ബെയര്‍‌സ്റ്റോ

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഐപിഎല്‍ കളിക്കാന്‍ ആഗ്രഹിക്കുന്നവരോട് നോ പറയാന്‍ സാധിക്കില്ലെന്ന് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോ. രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് കളിക്കാര്‍ക്ക് വിശ്രമം അനുവദിക്കുന്നുണ്ട്. ഇതിലൂടെ ഐപിഎല്‍ കളിക്കാന്‍ പോവാന്‍ ഇവര്‍ക്കാവുന്നു. 

ക്രിക്കറ്റ് ബോര്‍ഡുമായി വൈറ്റ് ബോള്‍ കരാറും, റെഡ് ബോള്‍ കരാറുമുള്ള കളിക്കാരുണ്ട്. ഇതില്‍ രണ്ടിലും കരാറുള്ള കളിക്കാരുണ്ട്. വൈറ്റ്‌ബോള്‍ ഫോര്‍മാറ്റ് കളിക്കുന്നവരോട് ഐപിഎല്‍ കളിക്കാന്‍ പോവരുത് എന്ന് പറയാനാവില്ല. ഐപില്‍ കരാര്‍ നഷ്ടപ്പെടുക എന്നത് ഒരു കളിക്കാരവനും ആഗ്രഹിക്കാത്ത കാര്യമാണ്. മൂന്നാം ടെസ്റ്റിന് മുന്‍പായുള്ള വിര്‍ച്വല്‍ വീഡിയോ കോണ്‍ഫറന്‍സില്‍ ബെയര്‍‌സ്റ്റോ പറഞ്ഞു. 

ജനുവരി 2ന് വീട്ടില്‍ നിന്ന് ഇറങ്ങി മാര്‍ച്ച് 29 വരെ നില്‍ക്കുമ്പോള്‍, അതും ബബിളിനുള്ളില്‍, വിശ്രമം അനിവാര്യമാണ്. അതിനാലാണ് കളിക്കാര്‍ക്ക് വിശ്രമം നല്‍കാന്‍ കോച്ചിങ് സ്റ്റാഫ് തീരുമാനിച്ചിരിക്കുന്നത് എന്നും ബെയര്‍‌സ്റ്റോ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പം റിയാക്ട് ചെയ്യാം; പുതിയ ഫീച്ചര്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ