കായികം

സാരിത്തുമ്പും അരയില്‍ കുത്തി ഫ്‌ളിപ്പ് ഫ്‌ളോപ്പ്, തീര്‍ന്നില്ല...നൈറ്റിയില്‍ അസാധ്യ ബാക്ക് ഫ്‌ളിപ്പ്; ഞെട്ടിച്ച് പെണ്‍കൊടികള്‍ 

സമകാലിക മലയാളം ഡെസ്ക്

ജിംനാസ്റ്റിക് താരങ്ങള്‍ പലപ്പോഴും നമ്മെ വിസ്മയിപ്പിക്കാറുണ്ട്. എഴുത്തുകാരി അപര്‍ണാ ജെയ്‌നും അങ്ങനെ ഒരു ജിംനാസ്റ്റിക്കിന്റെ വീഡിയോയുമാണ് ട്വിറ്ററില്‍ എത്തിയത്. എന്നാല്‍ ഇവിടെയൊരു പ്രത്യേകതയുണ്ട്. ഒരു വട്ടം കണ്ട് അങ്ങ് പോവാന്‍ പറ്റില്ല...ഇതെങ്ങനെ എന്ന് അത്ഭുതപ്പെട്ട് മൂക്കത്ത് വിരല്‍വെച്ച് പോവും...

സാരി അണിഞ്ഞാണ് പരുള്‍ അറോറ എന്ന പ്രൊഫഷണല്‍ ജിംനാസ്റ്റിക് താരം ഫ്‌ളിപ്പ്‌ ചെയ്യുന്നത്. ഓടിയെത്തി തലകുത്തി മറിഞ്ഞ് മൂന്ന് വട്ടം ഫ്‌ളിപ്പ്‌
ചെയ്യുമ്പോഴും ശരീരത്തെ എന്നത് പോലെ അണിഞ്ഞിരിക്കുന്ന വസ്ത്രത്തേയും അതിശയിപ്പിക്കും വിധം കണ്‍ട്രോള്‍ ചെയ്യുകയാണ് പാരുള്‍. 

സാരിയുടുത്ത് ഫ്‌ളിപ്പ്‌ ചെയ്ത് പരുള്‍ വിസ്മയിപ്പിച്ച വീഡിയോ അപര്‍ണ ജെയ്ന്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെ തന്നെ വൈറലായി. പാരുളിന്റെ പ്രകടനത്തേയും വെല്ലുന്ന പെണ്‍പടകളുടെ പ്രകടനമാണ് പിന്നെ കമന്റുകളിലേക്ക് എത്തിയത്. 

ആറ് വട്ടമാണ് ഇവിടെ ഒരു താരം സാരിത്തുമ്പ് അരയില്‍ കുത്തി ബാക്ക് ഫ്‌ളിപ്പ് ചെയ്യുന്നത്. അതുകൊണ്ടും തീര്‍ന്നില്ല. ഇന്ത്യയിലെ ഏതോ ഒരു ഗ്രാമത്തില്‍ തന്റെ വീട്ടുമുറ്റത്ത് നിന്ന് നൈറ്റി അണിഞ്ഞ് അസാധ്യമാംവിധം മെയ് വഴക്കത്തോടെ ബാക്ക് ഫ്‌ളിപ്പ് ചെയ്യുകയാണ് മറ്റൊരു യുവതി...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ