കായികം

ഗബ്ബയിലെ കോട്ട തകര്‍ത്ത് ഇന്ത്യയുടെ കുതിപ്പ്‌; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമത്, ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടാമത്

സമകാലിക മലയാളം ഡെസ്ക്

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര 2-1ന് നേടിയതോടെ ടെസ്റ്റ് റാങ്കിങ്ങില്‍ കുതിച്ച് ഇന്ത്യ. ഓസ്‌ട്രേലിയയെ പിന്തള്ളി ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനം പിടിച്ചു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഇന്ത്യ കുതിച്ച് കയറിയത് മൂന്നാം സ്ഥാനത്ത് നിന്നും ഒന്നാമതേക്ക്.

ഗബ്ബയിലെ ഓസ്‌ട്രേലിയയുടെ ഉരുക്കു കോട്ട തകര്‍ക്കാന്‍ ഗില്ലും റിഷഭ് പന്തും മുന്‍പില്‍ നിന്നപ്പോള്‍ 1988ന് ശേഷം ആദ്യമായി ആതിഥേയര്‍ ഗബ്ബയില്‍ തോറ്റു. ഗബ്ബയിലെ ജയത്തോടെ 30 പോയിന്റാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ലഭിച്ചത്.

ഇതോടെ ഇന്ത്യയുടെ പോയിന്റ് 430 ആവുകയും, പോയിന്റ് ശരാശരി 71.7ലേക്ക് എത്തുകയും ചെയ്തു. മൂന്നാമതുള്ള ഓസ്‌ട്രേലിയക്ക് 332 പോയിന്റും, 69.32 പോയിന്റ് ശരാശരിയുമാണ് ഉള്ളത്. ന്യൂസിലാന്‍ഡ് ആണ് രണ്ടാം സ്ഥാനത്ത്. ഇതോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള പ്രവേശന സാധ്യത ഇന്ത്യ വീണ്ടും സജീവമാക്കി.

ഗബ്ബയില്‍ നാല് വിക്കറ്റിനാണ് ഓസ്‌ട്രേലിയയെ ഇന്ത്യ തകര്‍ത്തെറിഞ്ഞത്. കളി സമനിലയില്‍ പിരിയാന്‍ 18 പന്തുകള്‍ ബാക്കി നില്‍ക്കെ റിഷഭ് പന്ത് ബൗണ്ടറിയിലൂടെ ഇന്ത്യയെ ജയം തൊടീച്ചു. 91 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലും, ജയം എന്ന ലക്ഷ്യത്തില്‍ നിന്ന് പിന്‍വാങ്ങാതെ ബാറ്റ് ചെയ്ത റിഷഭ് പന്തുമാണ് ഇന്ത്യക്ക് ജയം നേടിത്തന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്